ad
Deshabhimani

print edition സുധാകരന്റെ മനസ്സ് 
കുറ്റബോധംകൊണ്ട്‌ 
തകർന്നുപോകും: 
എ കെ ബാലൻ

ak balan
വെബ് ഡെസ്ക്

Published on Mar 13, 2026, 03:04 AM | 1 min read

മലപ്പുറം: സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കാപാലികർക്കൊപ്പം എങ്ങനെയാണ്‌ ജി സുധാകരന്‌ പ്രവർത്തിക്കാനാകുകയെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ എ കെ ബാലൻ. സുധാകരന്റെ സഹോദരൻ ഭുവനേശ്വരൻ എസ്‌എഫ്‌ഐയുടെ അനശ്വര രക്തസാക്ഷിയാണ്‌. തെങ്ങിന്റെ പൂങ്കുല പൊട്ടിച്ചിതറുംപോലെയാണ് ഭുവനേശ്വരന്റെ തലച്ചോറ് കെഎസ്‌യു ആക്രമണത്തിൽ ചിതറിയത്‌.

ആ കാപാലികരോടൊപ്പം എങ്ങനെ സുധാകരൻ പ്രവർത്തിക്കും– മലപ്പുറത്ത്‌ വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു ബാലൻ. സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കാപാലികർക്കൊപ്പം എങ്ങനെയാണ്‌ ജി സുധാകരന്‌ പ്രവർത്തിക്കാനാകുകയെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ എ കെ ബാലൻ. സുധാകരന്റെ സഹോദരൻ ഭുവനേശ്വരൻ എസ്‌എഫ്‌ഐയുടെ അനശ്വര രക്തസാക്ഷിയാണ്‌.

പാർടി വിട്ടുപോയാൽ അദ്ദേഹത്തിന്റെ മനസ്സ് കുറ്റബോധംകൊണ്ട്‌ തകർന്നുപോകും. അദ്ദേഹത്തിന്റെ മനസ്സ് തെറ്റുതിരുത്തും. പാർടി ഞങ്ങളെയെല്ലാം ഒരുപാട്‌ പ്രോത്സാഹിപ്പിച്ചു. പാർടിയിലും പാർലമെന്ററി രംഗത്തും ഒരുപാട്‌ അവസരങ്ങൾ തന്നു. 75 വയസ്സുകഴിഞ്ഞവർ സംസ്ഥാന കമ്മിറ്റിയിൽനിന്ന് മാറണമെന്ന്‌ പാർടി കോൺഗ്രസിന്റെ തീരുമാനമാണ്‌. അല്ലാതെ ഒരാളെമാത്രം മാറ്റിനിർത്താനല്ല–എ കെ ബാലൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home