Deshabhimani

print edition എസ്‌എഫ്‌ഐയോട്‌ ആക്രോശം സംഘപരിവാറിനോട് ദാസ്യം

Minister Roji

മന്ത്രി റോജിയോട് കാലടി സർവകലാശാലയിലെ 
അനീതി ചോദ്യം ചെയ്യുന്ന നഫീസത്തുൽ മിസ്രിയ (ഫയൽ ഫോട്ടോ)

avatar
പി ആർ ചന്തു കിരൺ

Published on Nov 02, 2026, 12:34 AM | 1 min read

തിരുവനന്തപുരം: അന്യായ സസ്‌പെൻഷനെ ചോദ്യംചെയ്‌ത വിദ്യാർഥികളുടെ ജനാധിപത്യപരമായ പ്രതിഷേധത്തെ "ഫാസിസ്റ്റ് ആക്രമണ'മായി ചിത്രീകരിച്ച്‌ യുഡിഎഫ് നേതൃത്വം. തലസ്ഥാനത്ത് മന്ത്രി കെ എം ഷാജിയെ ഔദ്യോഗിക വാഹനം തടഞ്ഞു വഴിയിലിറക്കിവിട്ട യുവമോർച്ചയെ വണങ്ങിയവരാണ്‌ എസ്‌എ-ഫ്‌ഐക്കുനേരെ ആക്രോശിക്കുന്നത്‌.


സംസ്‌കൃത സർവകലാശാലയിൽ 16 വിദ്യാർഥികളെ രണ്ടുമാസമായി അന്യായമായി പുറത്തുനിർത്തിയിരിക്കയാണ്. ഇതിനെതിരെയാണ് മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിൽ യൂണിയൻ വൈസ്‌ ചെയർപേഴ്‌സൺ നഫീസത്തുൽ മിസ്രിയ മന്ത്രി റോജി എം ജോണിനോട് പ്രതിഷേധിച്ചത്. ഉത്തരമില്ലാതെ ഇറങ്ങിപ്പോയ മന്ത്രി വിദ്യാർഥിനിക്കെതിരെ കേസെടുക്കാൻ നിർദേശിച്ചു. മിസ്രിയക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും രംഗത്തുവന്നു. സൈബർ ആക്രമണവും അരങ്ങേറി.


സെപ്‌തംബർ 30-ന് മന്ത്രി ഷാജിയെ സെക്രട്ടറിയറ്റിന് സമീപത്തുവച്ചാണ്‌ യുവമോർച്ചക്കാർ തടഞ്ഞത്‌. സുരക്ഷാവീഴ്‌ചയുണ്ടായിട്ടും യുഡിഎഫ് നേതാക്കൾ പ്രതികരിച്ചില്ല. ഇഡി ഭയത്താൽ, കേസെടുക്കേണ്ടെന്ന്‌ നിർദേശിച്ച ഷാജിയുടെ ഭീരുത്വവും പ്രകടമായി. കണ്ണൂരിൽ മന്ത്രി ഒ ജെ ജനീഷിനെ ഡിവൈഎഫ്ഐ കരിങ്കൊടി കാണിച്ചതിന്‌ കേസെടക്കുകയുംചെയ്‌തു.


മഹാരാജാസിലേത് ഫാസിസമാണെന്ന് മന്ത്രി എ പി അനിൽ കുമാർ പ്രതികരിച്ചപ്പോൾ "അഴിയെണ്ണിപ്പിക്കു'മെന്ന്‌ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ ഭീഷണി. പ്രവർത്തനരഹിതമായ സ്‌പോട്ട് ലൈറ്റുകളുടെ പ്രതീകാത്മക സംസ്‌കാരം നടത്തിയാണ്‌ കാലടിയിലെ തിയറ്റർ വിദ്യാർഥികൾ പ്രതിഷേധിച്ചത്‌. ഇതിനെ വിസിയുടെ സംസ്‌കാരം നടത്തിയെന്ന്‌ വക്രീകരിച്ചാണ്‌ 16 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തത്. സസ്‌പെൻഷന് കാരണമില്ലെന്ന ഡോ. കെ എസ് ജനിതയുടെ അന്വേഷണ റിപ്പോർട്ട് വന്നിട്ടും മന്ത്രി പ്രതികാര നടപടിയുമായി മുന്നോട്ടുപോകുന്നു.

ബിരുദദാന ചടങ്ങ് പ്രതിഷേധവേദിയാക്കിയെന്നാണ്‌ മന്ത്രി പറയുന്നത്‌. ഓക്‌സ്‌ഫഡിലും കേംബ്രിഡ്-ജിലുമെല്ലാം ബിരുദദാന ചടങ്ങ്‌ വിദ്യാർഥികൾ പ്രതിഷേധവേദിയാക്കാറുണ്ട്‌. ഇന്ദിരാഗാന്ധിയോട് ജെഎൻയു ചാൻസലർ സ്ഥാനം രാജിവയ്‌ക്കാൻ മുഖത്തുനോക്കി ആവശ്യപ്പെട്ട പ്രസ്ഥാനമാണ് എസ്എഫ്ഐ.


സംഘപരിവാറിനെ വണങ്ങി വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്തൽ നയമാക്കിയ യുഡിഎഫിന്റെ ഇരട്ടത്താപ്പാണ് ഇപ്പോൾ വ്യക്തമായത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Maythil Radhakrishnan

01

print edition മേതിലിന്റെ സർഗപൗരത്വം
M A Baby India Bloc

02

print edition അഭിനന്ദനങ്ങൾ, പോരാട്ടം ശക്തിപ്പെടും: എം എ ബേബി
Labour Code protest

03

print edition കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ
ലേബർ കോഡ്‌ പിൻവലിക്കണം
Indian Military

04

print edition ഇന്ത്യ–ഓസ്ട്രേലിയ സൈനിക അഭ്യാസം സമാപിച്ചു
Super League Kerala

05

print edition സൂപ്പർ ലീ​ഗ് കേരള: മലപ്പുറത്തെ ഗോളിൽ മുക്കി കാലിക്കറ്റ്
deshabhimani section

Recommended

Deshabhimani
Home