ad
Deshabhimani

ജോലിക്കു പോകുന്നതിലുള്ള വൈരാ​ഗ്യം; വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സുഹൃത്ത് പിടിയിൽ

accused

റെജി

വെബ് ഡെസ്ക്

Published on Sep 28, 2026, 06:10 AM | 1 min read

അഞ്ചൽ : വീട്ടമ്മയെ ടിന്നർ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് അറസ്റ്റിൽ. കല്ലമ്പലം സ്വദേശി റെജി (47) ആണ് അഞ്ചൽ പൊലീസിന്റെ പിടിയിലായത്. ഇടമുളക്കൽ വാഴോട് കല്ലുവിള പുത്തൻവീട്ടിൽ ലിസി (49)യെ കഴിഞ്ഞ ദിവസം വൈകിട്ടാണ് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ലിസി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുഖം, കൈകൾ, വയർ, നെഞ്ച് എന്നിവിടങ്ങളിൽ പൊള്ളലേറ്റിട്ടുണ്ട്.


നാലുമാസത്തോളമായി റെജി ലിസിക്കൊപ്പം ഇടമുളയ്‌ക്കൽ വാഴോട്ടുള്ള വീട്ടിലാണ് താമസം. ലിസി ഹോം നഴ്സിങ് ജോലി ചെയ്തുവരികയാണ്. ജോലിക്കു പോകുന്നതിനെ റെജി വിലക്കിയിരുന്നുന്നും ലിസി വീണ്ടും ജോലിക്കു പോയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നുമാണ് പൊലീസ് നിഗമനം. കട്ടിലിൽ കിടക്കുകയായിരുന്ന ലിസിയുടെ ശരീരത്തിലേക്ക് പെയിന്റിങ് ജോലികൾക്കായി ഉപയോഗിക്കുന്ന ടിന്നർ ഒഴിച്ചശേഷം ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ ലിസിയെ റെജി തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ലിസിയുടെ നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ അഞ്ചൽ പൊലീസ് റെജിയെ കസ്റ്റഡിയിലെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home