ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു

ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
തൃശൂർ : ഡോക്ടറും വൈദികനുമായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് (73) അന്തരിച്ചു. ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ സ്ഥാപകനും ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സ്ഥാപക ഡയറക്ടറുമാണ്. ആശുപത്രി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തെ ആലപ്പാട്ടച്ചൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, ജൂബിലി മിഷൻ കോളേജ് ഓഫ് നഴ്‌സിങ്, ജൂബിലി മിഷൻ പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് സയൻസ് എന്നിവയുടെ സ്ഥാപക ഡയറക്ടറുമാണ്. തൃശൂർ അതിരൂപത വികാരി ജനറൽ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് പ്രസിഡന്റ്, സാന്ത്വനം ചെയർമാൻ, സത്സംഗ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.










0 comments