കാസർകോട് വീട്ടുമുറ്റത്തുനിന്ന് പാമ്പ് കടിയേറ്റ നാല് വയസുകാരി മരിച്ചു

കാസർകോട്: കാസർകോട് ഭീമനടി വീട്ടുമുറ്റത്തുനിന്ന് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു. എളേരിത്തട്ട് തൊട്ടി ഉന്നതിയിലെ ശരത്ത് ചന്ദ്രന്റെയും അജിതയുടെയും മകൾ റിതു ചന്ദ്രയാണ് ചികിത്സയ്ക്കിടെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. തിങ്കൾ പകൽ ഒന്നോടെ മറ്റു കുട്ടികൾക്കൊപ്പം അയൽവക്കത്തെ വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. കളിച്ചുകൊണ്ടിരുന്ന പന്ത് ഉരുണ്ടുപോയപ്പോൾ അതെടുക്കാൻ പോയ റിതുവിനെ കൂട്ടിയിട്ടിരുന്ന മരക്കഷണങ്ങൾക്കിടയിൽ നിന്ന് പാമ്പ് കടിക്കുകയായിരുന്നു.









0 comments