ad
Deshabhimani

നാലര ലക്ഷം കുടുംബങ്ങൾ ഭൂമിയുടെ അവകാശികൾ

pattayam

ഫയൽചിത്രം

വെബ് ഡെസ്ക്

Published on Mar 27, 2026, 01:32 PM | 3 min read

തിരുവനന്തപുരം : കഴിഞ്ഞ പത്തു വർഷത്തിൽ എൽഡിഎഫ്‌ സർക്കാർ ഭൂമിയുടെ ഉടമകളാക്കിയത്‌ 4,56,689 കുടുംബങ്ങളെ. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും പട്ടയം നൽകിയ മറ്റൊരു സർക്കാരില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ 1,77,011 പട്ടയവും ഇ‍ൗ സർക്കാർ 2,79,678 പട്ടയവുമാണ്‌ വിതരണം ചെയ്‌തത്‌. 2011–2016 വർഷം ഉമ്മൻചാണ്ടി സർക്കാർ 77,689 പട്ടയമാണ്‌ വിതരണം ചെയ്‌തത്‌.


സംസ്ഥാനത്തെ ഭൂഭരണ രംഗത്ത് ഡിജിറ്റൽ വിപ്ലവം സൃഷ്ടിച്ച്‌ ‘എന്റെ ഭൂമി’ ഡിജിറ്റൽ സർവേ പദ്ധതി വഴി 10 ലക്ഷം ഹെക്ടർ ഭൂമിയാണ്‌ ഡിജിറ്റലായി അളന്നത്‌. മുൻപ് ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ ഉപയോഗിച്ച് 26 വർഷംകൊണ്ട് സർവേ ചെയ്തത് 95,531 ഹെക്ടർ മാത്രമായിരുന്നു. ആധുനിക രീതിയിലൂടെ അതിന്റെ പത്തിരട്ടിയോളം ഭൂമിയാണ്‌ ചുരുങ്ങിയ കാലംകൊണ്ട് അളന്നു തീർത്തത്.​


സർവേ പൂർത്തിയായ വില്ലേജുകളിൽ റവന്യൂ, രജിസ്‌ട്രേഷൻ, സർവേ വകുപ്പുകളുടെ സേവനങ്ങൾ ഒറ്റ ജാലകത്തിലൂടെ ലഭ്യമാക്കുന്ന എന്റെ ഭൂമി - ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം പോർട്ടലും നടപ്പാക്കിവരുന്നു. 175 വില്ലേജുകളിൽ ഈ സംവിധാനം വഴി അയ്യായിരത്തിലധികം ഭൂമി കൈമാറ്റങ്ങൾ പ്രീ മ്യൂട്ടേഷൻ സ്‌കെച്ച് സഹിതം പൂർത്തിയായി. നിലവിൽ 600 വില്ലേജുകളിൽ സർവേ പ്രവർത്തനം ആരംഭിച്ചതിൽ 365 വില്ലേജുകളിൽ ഫീൽഡ് സർവേ പൂർത്തിയാക്കി വിജ്ഞാപനം ഇറക്കി. ഭൂമി സംബന്ധമായ സേവനങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങാതെ വേഗത്തിലും കൃത്യതയിലും പൗരന്മാർക്ക് സേവനങ്ങൾ ലഭിക്കും.​


പേപ്പറിൽ അച്ചടിച്ച പട്ടയങ്ങൾക്ക്‌ പകരം ഇ പട്ടയം നൽകാനും തുടക്കമിട്ടു. സോഫ്‌റ്റ്‌വെയർ അധിഷ്‌ഠിതമായ ഇ പട്ടയം സംബന്ധിച്ച വിവരങ്ങൾ സ്‌റ്റേറ്റ്‌ ഡാറ്റാ ബെയിസിൽ സുരക്ഷിതമാണ്‌. ക്യുആർ കോഡും ഡിജിറ്റൽ സിഗ്‌നേച്ചറും ഇ പട്ടയത്തിലുണ്ടാകും. ക്യുആർ കോഡ്‌ സ്‌കാൻ ചെയ്‌താൽ ആധികാരികത ഉറപ്പാക്കാം. വ്യാജരേഖ ചമയ്‌ക്കലിനും വ്യാജ പട്ടയങ്ങൾക്കും ഇതോടെ അവസാനമാകും.


ആയിരം വിലേജ്‌ ഓഫീസുകൾ സ്‌മാർട്ടാക്കാനും ഇ‍ൗ കാലയളവിൽ കഴിഞ്ഞു. ഇതോടെ വില്ലേജ്‌ ഓഫീസുകളിൽ കയറിയിറങ്ങാതെ സേവനം ലഭ്യമാക്കാനായി. പതിച്ചു നൽകിയ ഭൂമി പതിച്ചു നൽകിയ ആവശ്യത്തിനല്ലാതെ വിനിയോഗിച്ച കേസുകളിൽ പട്ടയം സാധൂകരിക്കാൻ ഭൂപതിവ്‌ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നത്‌ പതിനായിരക്കണക്കിന്‌ കുടുംബങ്ങൾക്കാണ്‌ ആശ്വാസമായത്‌.


പ്രധാന നേട്ടങ്ങൾ


* നെൽവയൽ തണ്ണീർത്തട സംരക്ഷ നിയമപ്രകാരം തരംമാറ്റൽ അപേക്ഷ തീർപ്പാക്കാനുള്ള അധികാരം ഡെപ്യൂട്ടി കലക്ടർമാർക്കുകൂടി.

* എംഎൻ ലക്ഷംവീട്‌ പദ്ധതിയിലെ ഇരട്ട വീടുകളുടെ അസ‍ൗകര്യങ്ങൾ പരിഹരിക്കാൻ ഒറ്റവീടാക്കുന്ന പദ്ധതി

* പ്രളയ ജലനിരപ്പിന്റെ ശാസ്‌ത്രീയ പഠനത്തിന്‌ ഏഴു നദികളിലെ 121 സ്ഥലങ്ങളിൽ ഫ്ലഡ് ലെവൽ മാർക്കിങ്‌ പൂർത്തിയാക്കി.

* തിരുവനന്തപുരം അമ്പലനഗറിൽ 80 യൂണിറ്റോട്‌ കൂടി ഹ‍ൗസിങ്‌ ബോർഡിന്റെ ഫ്‌ളാറ്റ്‌ സമുച്ചയം

* മട്ടന്നൂരിൽ 34.3 കോടി ചെലവിൽ റവന്യൂ ടവർ

* എല്ലാ ബുധനാഴ്‌ചയും റവന്യ‍ൂ സെക്രട്ടറിയറ്റ്‌

* മണ്ഡലത്തിലെ പ്രവർത്തനത്തിന്‌ ജില്ലാ റവന്യ‍ൂ അസംബ്ലി. എംഎൽഎമാർക്ക്‌ ഡാഷ്‌ ബോർഡ്‌

* വില്ലേജ്‌ ഓഫീസർമാർക്ക്‌ അടിയന്തര ദുരിതാശ്വാസ പ്രവർത്തനത്തിന്‌ 25,000 രൂപവരെ ചെലവഴിക്കാൻ അധികാരം

* എല്ലാ വില്ലേജ്‌ ഓഫീസുകൾക്കും വെബ്‌സൈറ്റ്‌. എല്ലാ സേവനങ്ങളും വിരൽത്തുമ്പിൽ

* ഭൂമിതരംമാറ്റ അപേക്ഷ ഓൺലൈനിൽ നൽകാം. തരംമാറ്റ അപേക്ഷകളിൽ വേഗത്തിൽ നടപടി

* വില്ലേജ്‌ പരിധിയിലെ റവന്യ‍ൂ വിഷയങ്ങൾ ഉന്നയിക്കാൻ വില്ലേജ്‌തല ജനകീയ സമിതികൾ.

* ദുരന്ത നിവാരണത്തിൽ രാജ്യത്തെ ആദ്യ എംബിഎ കോഴ്‌സ്‌ കേരളത്തിൽ

* റവന്യു ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസത്തിനും ദുരന്ത നിവാരണ പഠനത്തിനും സ്ഥിരം കേന്ദ്രം

* റവന്യൂ സംബന്ധിച്ച സംശയനിവാരണത്തിന്‌ കോൾ സെന്റർ

* 2399 കോടി ചെലവിൽ എറണാകുളത്ത്‌ മറൈൻ ഇക്കോ സിറ്റി

* യുണീക്‌ തണ്ടപ്പേർ. ഒരു പ‍ൗരന്‌ ഒരു തണ്ടപ്പേർ. ഒരാൾക്ക്‌ സംസ്ഥാനത്ത്‌ വിവിധ വില്ലേജുകളിലുള്ള ഭൂമി ഒറ്റത്തണ്ടപ്പേരിൽ.

* ഫ്‌ളാറ്റുകൾക്ക്‌ പ്രത്യേകം കരമടയ്‌ക്കാൻ അവസരം.

* റവന്യ‍ു വിഷയങ്ങളിൽ പ്രവാസികൾക്ക്‌ സഹായമായി പ്രവാസി മിത്രം പോർട്ടലും പ്രവാസി സെല്ലും.

* രാജ്യത്ത്‌ ആദ്യമായി ഡിജിറ്റൽ റവന്യ‍ൂ കാർഡ്‌. ഒരു വ്യക്തിയുടെ റവന്യ‍ൂ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു കാർഡിൽ.

* കേരളത്തിന്റെ ഡിജിറ്റൽ സർവെ മാതൃകയാക്കിയത്‌ 23 സംസ്ഥാനങ്ങൾ.

* റവന്യു വകുപ്പിന്‌ ആസ്ഥാന മന്ദിരം തിരുവനന്തപുരം കവടിയാറിൽ

* മലബാർ മേഖലയിലെ നി കെ ഭൂമിക്ക്‌ ശാശ്വത ബരിഹാരം

* ഒളകരിയിൽ ഓരോ ആദിവാസി കുടുംബത്തിന്‌ ഒരേക്കർ ഭൂമി.

* പമ്പാവാലി എയ്‌ഞ്ചൽവാലിയിൽ 1900 പേർക്ക്‌ പട്ടയം.

* തിര തൊടാത്ത കടൽ പുറമ്പോക്ക്‌ ഭൂമിക്കും പട്ടയം.

* വനഗ്രാമങ്ങൾ ഇനി റവന്യ‍ൂ വില്ലേജുകൾ. 567 വനഗ്രാമങ്ങൾക്ക്‌ എല്ലാ റവന്യ‍ൂ അവകാശവും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home