ആൾക്കൂട്ട മർദ്ദനത്തിന് സാക്ഷിയായി കോൺഗ്രസ് നേതാവും മുൻ പഞ്ചായത്തംഗവും

വാളയാർ: വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശി രാം നാരായൺ ഭാഗേലിനെ ആൾക്കൂട്ടം മർദ്ദിക്കുന്ന സമയത്ത് സംഭവ സ്ഥലത്ത് ദൃക്സാക്ഷികളായി കോൺഗ്രസിൻ്റെ മുൻ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവും. ഇവർ സ്ഥലത്തുണ്ടായിരുന്നതായി വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. ബിജെപി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സംഘം ചേർന്ന് രാംനാരായണിനെ മർദിച്ച് അവശനാക്കിയപ്പോഴും ഇടപെടാതെ നോക്കി നിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കോൺഗ്രസിന്റെ മുൻ പഞ്ചായത്തംഗം സുനിത രവീന്ദ്രനും ഈ തെരഞ്ഞെടുപ്പിൽ വാർഡ് പ്രസിഡന്റായി പ്രവർത്തിച്ച എം ഉദയകുമാർ എന്ന കണ്ണനുമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. ഇവരുൾപ്പെടെയുള്ള ആൾക്കൂട്ടം രാം നാരായണിനെ മർദ്ദിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരുകയാണ്. ക്രൂരമായി മർദ്ദിക്കുന്ന സമയത്ത് തടയാൻ ഇവർ മുന്നോട്ട് വന്നിരുന്നില്ല. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവരെ മുൻ പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ സംരക്ഷിക്കുകയാണെന്നും സിപിഐ എം ആരോപിച്ചിരുന്നു.









0 comments