നെല്ലിയാമ്പതി വനമേഖലയിൽ വീണ്ടും കാട്ടുതീ

നെല്ലിയാമ്പതി വനം റേഞ്ചിലെ ഓവുപാറ മേഖലയിലെ കാട്ടുതീ
കൊല്ലങ്കോട്: തുടർച്ചയായി രണ്ടാംദിവസവും നെല്ലിയാമ്പതി മലനിരകളിൽ കാട്ടുതീ പടർന്നു. ചൊവ്വ പകൽ രണ്ടോടെയാണ് നെല്ലിയാമ്പതി വനമേഖലയിലെ തിരുവഴിയാട് സെക്ഷനിലെ ഒലിപ്പാറ, ഓവുപാറ മലമുകളിൽ തീ പടർന്നത്. വൈകിട്ടോടെ ശക്തമായ കാറ്റിൽ തീ പടർന്ന് ഹെക്ടർ കണക്കിന് വനമേഖല കത്തിനശിച്ചു.
ബുധൻ രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ തീയണച്ച് മടങ്ങിയെങ്കിലും വൈകിട്ടോടെ ഓവുപാറ മലമുകളിൽ വീണ്ടും തീ പടർന്നു. തിരുവഴിയാട്, പോത്തുണ്ടി, സെക്ഷൻ ഫോറസ്റ്റർമാരായ ജൈനുലാബ്‌ദ്ദീൻ, സുധീഷ്, ബിഎഫ്ഒമാരായ പി വി കാർത്തികേയൻ, രതീഷ്, ശെന്തിൽ, വാച്ചർമാരായ റഷീദ്, ബാലൻ, ഷാബിർ, രഞ്ജിത്ത്, രവി, ബിനു, രാജീവ് എന്നിവരാണ് തീ അണച്ചത്.











0 comments