ad
Deshabhimani

ഫോം മാറ്റിങ്‌സിനെ കയര്‍ കോര്‍പറേഷനില്‍ ലയിപ്പിക്കും

pinarayi vijayan
വെബ് ഡെസ്ക്

Published on Oct 16, 2025, 12:45 AM | 1 min read

തിരുവനന്തപുരം: ഫോം മാറ്റിങ്‌സ്‌ ഇന്ത്യ ലിമിറ്റഡിനെ കേരളാ സ്റ്റേറ്റ് കയര്‍ കോര്‍പറേഷനില്‍ ലയിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വ്യവസായ വകുപ്പിന്റെ കീഴിലുള്ള സമാന സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളെ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ലയനം സംബന്ധിച്ചുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാൻ കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷന്‍ എംഡിയെ ചുമതലപ്പെടുത്തി.


തസ്തിക സൃഷ്ടിക്കും

കൊല്ലം കണ്ണനല്ലൂർ എംകെഎൽഎം എച്ച്‌എസ്‌എസിൽ ഒരു എച്ച്‌എസ്‌എസ്‌ടി ജൂനിയർ മലയാളം തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി. പ്രോസിക്യൂഷൻ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ടിന്റെ തസ്തിക സൃഷ്ടിക്കും. ​


സമയബന്ധിത ഹയർ ഗ്രേഡ് 
അനുവദിക്കും

സംസ്ഥാന ബിവറേജസ് കോർപറേഷനിൽ ഹെൽപ്പർ തസ്തികയിൽ നിയമിതരായ കോച്ച് ബിൽഡർമാർക്ക് എട്ടു വർഷം സർവീസ് പൂർത്തിയാക്കുന്നതനുസരിച്ച്‌ സമയബന്ധിത ഹയർ ഗ്രേഡ് അനുവദിക്കും. ബിവറേജസ് കോർപറേഷനിലെ മറ്റ് ജീവനക്കാരുടെ സീനിയോരിറ്റിയെ ബാധിക്കാത്ത തരത്തിൽ, 23,700–-52,600 എന്ന ശമ്പള സ്കെയിലിലാണ് ഹയര്‍ ഗ്രേഡ് അനുവദിക്കുക. ‌


തുക തിരികെ പിടിക്കില്ല

സ്റ്റേറ്റ് ഫാമിങ്‌ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിലെ തൊഴിലാളികൾക്ക്, 2019 ജനുവരി ഒന്നു മുതൽ 2022 ഡിസംബർവരെ ദിവസം 28 രൂപ നിരക്കിൽ 2,54,69,618 രൂപ ഇടക്കാലാശ്വാസമായി അധികമായി നൽകിയ തുക തിരിച്ചുപിടിക്കുന്ന നടപടി ഒഴിവാക്കും.


ടെൻഡര്‍

തൃശൂർ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കുവശത്തുള്ള കുട്ടൻകുളം നവീകരണത്തിനായി 4,04,60,373 രൂപയുടെ ടെൻഡർ അംഗീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home