Deshabhimani

ബിജെപി ഭരണത്തിൽ ബംഗാളിലെ ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപക അക്രമം

Bengal.jpg
വെബ് ഡെസ്ക്

Published on Nov 05, 2026, 07:46 AM | 1 min read

കൊൽക്കത്ത: ബംഗാളിൽ ബിജെപി അധികാരത്തിലെത്തി ആറുമാസത്തിനകം ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നത്‌ വ്യാപക അക്രമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ 48 ആക്രമണങ്ങൾ ഇതിനകം ഉണ്ടായി.


ബംഗ്ലാദേശികളെന്ന്‌ ആരോപിച്ച്‌ ന്യൂനപക്ഷത്തിൽപ്പെട്ട നിരവധി പേരെ തടങ്കലിലാക്കി. ചിലരെ നാടുകടത്തിയെന്നും മാധ്യമപ്രവർത്തകർ, മുൻ ഉദ്യോഗസ്ഥർ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരടങ്ങുന്ന കൂട്ടായ്മ വെളിപ്പെടുത്തി. കൊൽക്കത്ത പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിലാണ്‌ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്‌.


വടക്ക് – തെക്ക് 24 പർഗാനാസുകൾ, ഹൂഗ്ലി, ഹൗറ, കിഴക്കൻ, പടിഞ്ഞാറൻ മിഡ്‌നാപൂർ, മൂർഷിദാബാദ് തുടങ്ങിയ ജില്ലകളിൽ തെളിവെടുപ്പ്‌ നടത്തിയാണ്‌ വിവരങ്ങൾ ശേഖരിച്ചത്‌. ഇവിടങ്ങളിലെ നിയമസഹായ പ്രവർത്തകരും വസ്തുതാന്വേഷണ സംഘങ്ങളും ശേഖരിച്ച കാര്യങ്ങളും റിപ്പോർട്ടുകളും അവതരിപ്പിച്ചു.


ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ ആശങ്കാജനകമാണ്‌. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നു. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും പ്രവർത്തകർ പറഞ്ഞു.

സബർ ഇൻസ്റ്റിറ്റ്യൂട്ട്, ആമ്ര എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു വാർത്താസമ്മേളനം.


മുൻ രാജ്യസഭാ അംഗവും പ്രസാർ ഭാരതി മുൻ മേധാവിയുമായ ജവഹർ സിർകാർ, ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയുടെ ബോർഡ് ചെയറും മാധ്യമപ്രവർത്തകനുമായ ആകാർ പട്ടേൽ, എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഹർഷ് മന്ദർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home