Deshabhimani

പെട്രോൾ പമ്പുകളിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ മിന്നൽ പരിശോധന

petrol pump
വെബ് ഡെസ്ക്

Published on Nov 16, 2026, 01:43 PM | 1 min read

ആലപ്പുഴ: പെട്രോൾ പമ്പുകളിൽ മിന്നൽ പരിശോധനയുമായി ഉപഭോക്തൃകാര്യ വകുപ്പ്. കേരളത്തിലെ പെട്രോൾ പമ്പുകളിൽ പെട്രോളിൽ അനുവദനീയമായതിൽ കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് വ്യാപകമായി പരിശോധന നടത്തി വരുന്നത്. ആലപ്പുഴയിലെ പമ്പുകളിലും പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസർ, അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസർ, കമ്പനിയുടെ പ്രതിനിധി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി വരുന്നത്.





ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്തുള്ള ബിപിസിഎൽ പമ്പിൽ നടത്തിയ പരിശോധനയിൽ ആറു ലിറ്റർ പെട്രോൾ ശേഖരിച്ചു. പരിശോധനയ്ക്കായി 2 കുപ്പി എറണാകുളത്തേയ്ക്ക് പരിശോധനയ്ക്ക് അയക്കും. രണ്ട് കുപ്പി പമ്പിലും രണ്ട് കുപ്പി ജില്ലാ സപ്ലൈ ഓഫീസിലും സൂക്ഷിക്കും. ആലപ്പുഴയിലെ തീരദേശ മേഖലയിലെ പമ്പുകളിലും പരിശോധന തുടരും. വരും ദിവസങ്ങളിൽ സ്വകാര്യ പെട്രോൾ പമ്പുകളിൽ ഉൾപ്പടെ പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home