ad
Deshabhimani

കണ്ണൂരിൽ അഞ്ചുവയസുകാരൻ ഷോക്കേറ്റ് മരിച്ചു

5 year old died
വെബ് ഡെസ്ക്

Published on Aug 29, 2025, 12:19 PM | 1 min read

കണ്ണൂർ : മട്ടന്നൂർ കോളാരി കുംഭംമൂലയിൽ അഞ്ചുവയസുകാരൻ ഷോക്കേറ്റ് മരിച്ചു. അൽ മുബാറക് ഹൗസിൽ സി മുഹിയുദ്ദീനാണ് മരിച്ചത്. വ്യാഴാഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം. വീട്ടുവരാന്തയിലെ ഗ്രിൽസിൽ പിടിപ്പിച്ചിരുന്ന അലങ്കാര ലൈറ്റിൽനിന്നാണ് ഷോക്കേറ്റത്. ഗ്രിൽസിൽ പിടിച്ചയുടൻ കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു. ഉ​ട​ൻ കൂ​ത്തു​പ​റ​മ്പ് ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഉ​ളി​യി​ൽ മ​ജ്‍ലി​സ് പ്രീ ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്. മൃ​ത​ദേ​ഹം ത​ല​ശ്ശേ​രി ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home