കാറിനുള്ളിൽ കുടുങ്ങിയ ഒന്നര വയസുകാരനെ രക്ഷിച്ച് ഫയർഫോഴ്‌സ്

പത്തനംതിട്ട: വീട്ടിലെ പോർച്ചിൽ നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങിപ്പോയ ഒന്നര വയസുകാരനെ രക്ഷിച്ച് ഫയർഫോഴ്‌സ്. പത്തനംതിട്ട പടുതോട്ടിൽ കിരൺ റ്റി മാത്യു- അനീറ്റ ദമ്പതികളുടെ മകൻ ഇവാനാണ് കാറിൽ കുടുങ്ങിയത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ നിർത്തിയിട്ട കാറിന്റെ താക്കോലുമായി ഇവാൻ വണ്ടിയിൽ കയറുകയായിരുന്നു. പിന്നാലെ കാറിന്റെ ഡോർ ലോക്ക് ആയതോടെ കുഞ്ഞിന് ഡോര്‍ തുറന്ന് പുറത്തു വരാന്‍ കഴിയാതെയായി.
വീട്ടുകാര്‍ ശ്രമിച്ചെങ്കിലും കാറിന്‍റെ ഡോർ തുറക്കാന്‍ കഴിയാതെ വന്നു. ഇതിന് പിന്നലെയാണ് തിരുവല്ല ഫയർഫോഴ്‌സിൽ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് കാറിന്റെ ഗ്ലാസ് താഴ്ത്തി കുട്ടിയെ പുറത്തെത്തിച്ചു.










0 comments