ad
Deshabhimani

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഏരിയയ്ക്ക് സമീപം തീപിടിത്തം

TVM CENTRAL RAILWAY FIRE ACCIDENT

മാലിന്യ കൂമ്പാരത്തിന് തീപിടിച്ചുണ്ടായ അപകടം

വെബ് ഡെസ്ക്

Published on Apr 27, 2026, 09:41 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ​ഗ്രൗണ്ടിന് സമീപം തീപിടിത്തം. ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല. ഇന്ന് രാവിലെയാണ് പാർക്കിങ് ഏരിയയ്ക്ക് സമീപമുള്ള മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത്.


തീപിടിത്തമുണ്ടായ പ്രദേശത്തിന് സമീപം ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. പാർക്കിങ് കൗണ്ടറിൽ നിന്നിരുന്ന ജീവനക്കാരനാണ് പ്രദേശത്ത് തീപടർന്നത് ശ്രദ്ധിച്ചത്. ഉടൻ തന്നെ റെയിൽവേ അധികൃതരെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ അ​ഗ്നിരക്ഷാസേന തീയണയ്ക്കാൻ ശ്രമം നടത്തി. 15 മിനിറ്റുകൾക്കുള്ളിൽ തീയണച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിൽ അടുത്തിടെ സമാന അപകടം സംഭവിച്ചിരുന്നു. 100 കണക്കിന് ബൈക്കുകളാണ് അപകടത്തിൽ കത്തി നശിച്ചത്.


മാലിന്യം നീക്കണമെന്ന് തിരുവനന്തപുരം ന​ഗരസഭയക്ക് റെയിൽവേ നേരത്തെ കത്ത് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയുണ്ട്. സമീപകാലത്തായി തിരുവനന്തപുരം ന​ഗരത്തിൽ മാലിന്യ കൂമ്പാരങ്ങൾ പ്രത്യക്ഷപ്പെടുന്നതായി പരതിയുയർന്നിട്ടുണ്ട്. വി വി രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണ സമിതി ന​ഗരസഭയിലെ മാലിന്യം ഫലപ്രദമായി നിർമാർജനം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്നും വിമർശനം ഉയരുന്നുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home