Deshabhimani

print edition സപ്ലൈകോയുടെ ആവശ്യം ധനവകുപ്പ്‌ അട്ടിമറിച്ചു; നെല്ല്‌ സംഭരണവില കൂട്ടണമെന്ന ശുപാർശയും തള്ളി

paddy
avatar
ആരതി ബി എസ്‌

Published on Nov 08, 2026, 12:30 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത്‌ നെല്ല്‌ സംഭരണ വില പ്രഖ്യാപിച്ചത്‌ സപ്ലൈകോ ശുപാർശ അട്ടിമറിച്ച്‌. സംഭരണവില കിലോയ്‌ക്ക്‌ 32 രൂപ ആയെങ്കിലുംവർധിപ്പിക്കണമെന്ന സപ്ലൈകോ ആവശ്യവും തള്ളിയാണ്‌ ധനവകുപ്പ്‌ ചുമതലയുള്ള മുഖ്യമന്ത്രി വി ഡി സതീശൻ വില ശുപാർശയ്‌ക്ക്‌ അംഗീകാരം നൽകിയത്‌. 31 രൂപയാണ്‌ പുതിയ സംഭരണ വില.


കേന്ദ്ര സർക്കാരിന്റെ താങ്ങുവിലയായ 24.41 രൂപയും സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന ബോണസായ 6.59 രൂപയും ചേർന്നാണിത്. സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന ബോണസ്‌ 6.31 ആയിരുന്നു. അതിൽനിന്ന് 28 പൈസ മാത്രമാണ്‌ വർധിപ്പിച്ചത്‌. നെല്ലിന്‌ കിലോയ്‌ക്ക്‌ 35 രൂപ സംഭരണ വില നൽകുമെന്നായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനം.


ഒന്നാംവിള കൊയ്‌ത്ത്‌ തുടങ്ങിയിട്ടും സംഭരണ വില പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകാതിരുന്നതോടെ, തുച്ഛ വിലയ്‌ക്ക്‌ പല കർഷകരും സ്വകാര്യ മില്ലുകാർക്ക്‌ നെല്ല്‌ വിറ്റു. 37 മില്ലുടമകളുമായി സപ്ലൈകോ കരാറിലേർപ്പെട്ടെങ്കിലും സംഭരണം കാര്യക്ഷമമല്ലാത്തത്‌ കർഷകരെ ദുരിതത്തിലാക്കുന്നുണ്ട്‌.


ഇടയ്‌ക്കിടെയുള്ള മഴയിൽ പാടത്ത്‌ ടർപോളിൻ ഇട്ടാണ്‌ പലരും നിലവിൽ നെല്ല്‌ സൂക്ഷിക്കുന്നത്‌. ഇ‍ൗർപ്പം തട്ടിയാൽ നെല്ല്‌ വില കുറയുമെന്നതും പ്രതിസന്ധിയാണ്‌. കേന്ദ്രത്തിന്റെ താങ്ങുവിലയിൽ 72 പൈസയുടെ വർധന ഉണ്ടായതോടെഉയർന്ന സംഭരണവില പ്രഖ്യാപിച്ച്‌ സംസ്ഥാന സർക്കാർ നെല്ല്‌ സംഭരിക്കുമെന്നാണ്‌ കർഷകർ പ്രതീക്ഷിച്ചിരുന്നത്‌. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home