കോഴിക്കോട് ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് ഫറോക്കിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു.
പരിക്കേറ്റ ഒരാളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.









0 comments