രാജി തുടരുന്നു: ആദ്യം ബെന്നി, പിന്നാലെ പ്രദീപ്; നാണം കെട്ട് യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: വിവാദ നിയമത്തിൽ വീണ്ടും നാണം കെട്ട് യുഡിഎഫ് സർക്കാർ. ദേവസ്വം വകുപ്പിന്റെ സ്‌പെഷല്‍ പ്ലീഡറായി നിയമിച്ച കെ ബി പ്രദീപ് രാജിവച്ചു. മന്ത്രി സണ്ണി ജോസഫിന്റെ അളിയൻ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെപ്പിച്ചതിന് സമാനമായ രീതിയിലാണ് കെ ബി പ്രദീപിന്റെയും രാജി.
ശ്രീകോവിലിലെ വാതിലിൽനിന്നും കട്ടിളപ്പടിയിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസിന്റെ സിഇഒ പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനായ കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്‌പെഷൽ ഗവൺമെന്റ് പ്ലീഡറായി സർക്കാർ നിയമിച്ചത് വന്‍വിവാദമായിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ടാണ് ഇല്ലാത്ത തസ്‌തികയുണ്ടാക്കി നിയമനം നടത്തിയതെന്നാണ് ഇതെക്കുറിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരിച്ചത്. പ്രതിയുടെ ദൗർബല്യമറിയുന്നയാൾ അഭിഭാഷനാകുന്നത് നല്ലതല്ലേ എന്ന വിചിത്രവാദമാണ് മന്ത്രി ഉന്നയിച്ചത്. ഇതോടെ മുഖം രക്ഷിക്കാനായി സതീശൻ രാജി ആവശ്യപ്പെടുകയായിരുന്നു.









0 comments