മുരാരി ബാബു അന്തരിച്ചു

എറണാകുളം : ദേവസ്വം ബോർഡ് മുന്‍ ഉദ്യോഗസ്ഥൻ മുരാരി ബാബു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് അന്ത്യം. ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. കഴിഞ്ഞ മൂന്ന് മാസമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
ശബരിമല സ്വർണ മോഷണ കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് അറസ്റ്റിലാവുകയും 90 ദിവസത്തിനു ശേഷം മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.









0 comments