ad
Deshabhimani

കോഴിക്കോട് ബാലുശേരിയിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു

hacked-to-death

കൊല്ലപ്പെട്ട അശോകന്‍

വെബ് ഡെസ്ക്

Published on Mar 24, 2025, 09:24 PM | 1 min read

കോഴിക്കോട്: ബാലുശേരി പനായിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. പനായി ചാണോറ അശോകനെ (71)യാണ് മകൻ സുധീഷ് (35) വെട്ടിക്കൊന്നത്. തിങ്കളാഴ്ചയാണ് സംഭവം. അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസം.


തിങ്കളാഴ്ച രാത്രിയായിട്ടും വീട്ടിൽ വെളിച്ചമൊന്നും കാണാത്തതിനെ തുടർന്ന് അയൽവാസികൾ വന്നുനോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കാണുന്നത്. ലഹരിയ്ക്കടിമയായ സുധീഷ് മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. അച്ഛനും മകനും തമ്മിൽ തിങ്കളാഴ്ച രാവിലെ വഴക്കുണ്ടായിരുന്നു.


അശോകൻ്റെ ഭാര്യ ശോഭനയെ ഇളയ മകൻ സുമേഷ് 13 വർഷം മുമ്പ് വീട്ടിൽ വെട്ടിക്കൊലപ്പെടുത്തി തുങ്ങി മരിച്ചിരുന്നു. ഇതിനു ശേഷം ആശോകനും സുധീഷും മാത്രമാണ് വീട്ടിൽ താമസം. കൊലപാതകത്തിനു ശേഷം വീട് വിട്ടിറങ്ങിയ സുധീഷിനെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home