ad
Deshabhimani

print edition യുഡിഎഫിന്‌ മുട്ടിടിച്ചു; 
‘നുണ ഫാക്ടറി’ക്ക് നൊന്തു

manorama fake news.jpg
avatar
സി കെ ദിനേശ്‌

Published on Feb 10, 2026, 02:15 AM | 1 min read

തിരുവനന്തപുരം

ഏറ്റവും സാധാരണക്കാരായ ജനങ്ങളെയടക്കം ചേർത്തുപിടിച്ചുള്ള 10 വർഷത്തെ എൽഡിഎഫ്‌ ഭരണത്തിനെതിരെ വ്യാജ പ്രചാരണത്തിന്റെ കെട്ടഴിച്ചുവിട്ട്‌ യുഡിഎഫ്‌. കേരളത്തിന്റെ ഭാവിക്കായുള്ള വികസന മുന്നേറ്റവും വർഗീയതയ്ക്ക്‌ വിളനിലമാകാത്ത സാമൂഹ്യ അന്തരീക്ഷവും ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നതിൽ വിറളിപിടിച്ചാണ്‌ ഇ‍ൗ പ്രചാരവേല. യുഡിഎഫ്‌ പത്രവും ചില വാർത്താചാനലുകളും ഇതിനായി കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്‌.


തിങ്കളാഴ്‌ച പുറത്തിറങ്ങിയ യുഡിഎഫ്‌ പത്രം മൂന്ന്‌ മുഖപേജുകളിലടക്കം കുത്തിനിറച്ചത്‌ വസ്തുതാവിരുദ്ധമായ ഡസൻകണക്കിന്‌ വാർത്ത. ഇ‍ൗ പത്രം വായിച്ചാലറിയാം പ്രതിപക്ഷം എത്ര പരിഭ്രാന്തിയിലാണെന്ന്‌. ശബരിമല സ്വർണക്കവർച്ച കോൺഗ്രസിലേക്ക്‌ എത്തിയതും, കോൺഗ്രസ്‌ സർവേയിൽ എൽഡിഎഫ്‌ എംഎൽഎമാർക്ക്‌ അനുകൂലമായ റിപ്പോർട്ട്‌ വന്നതും വർഗീയതക്കെതിരായ ഇടത്‌ നിലപാടിന്‌ പിന്തുണയേറിയതുമാണ്‌ ഇ‍ൗ മുട്ടിടിക്ക്‌ കാരണം. അധികാരം കിട്ടിയില്ലെങ്കിൽ കോൺഗ്രസ്‌ തകരുമെന്ന മുതലക്കണ്ണീർ നാടകവും പരാജയം മുന്നിൽകണ്ടാണ്‌. ഇങ്ങനെ കരയുന്നവർക്ക്‌ അറിയാം കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും ഭരിച്ചിരുന്ന കോൺഗ്രസ്‌ എങ്ങിനെയാണ്‌ തകർന്നടിഞ്ഞതെന്ന്‌. ജനത്തെ മറന്ന്‌ അഴിമതിയുടെ കൂത്തരങ്ങാക്കി അവർ സർക്കാരുകളെ മാറ്റി. അധികാരം നഷ്ടപ്പെടുമെന്നായപ്പോൾ അഴിമതിപ്പണം സംരക്ഷിക്കാൻ കൂട്ടത്തോടെ ബിജെപിയിലേക്ക്‌ ചേക്കേറി. അങ്ങനെപോയ പലരുമാണ്‌ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോൾ ബിജെപിയുടെ മുഖം. കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. പല കോൺഗ്രസ്‌ നേതാക്കളുടെയും ഒരു കാൽ ബിജെപിയുടെ വള്ളത്തിലാണ്‌.


2011 – 16ലെ യുഡിഎഫ്‌ സർക്കാരിന്റെ കാലം ഓർത്താൽ ഒരാളും അവർ തിരികെ വരണമെന്ന്‌ വാദിക്കില്ല. അഴിമതിക്കാരും കമീഷൻ ഏജന്റുമാരും തിങ്ങിനിറഞ്ഞ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസും സെക്രട്ടറിയറ്റും വാർത്തകളിൽ നിറഞ്ഞുനിന്നു. സർക്കാർ സ്കൂളുകളും ആശുപത്രികളും അനാഥമായി. പവർക്കട്ടും ലോഡ്‌ ഷെഡിങ്ങും ഒരു ഭാഗത്ത്‌. ഗ്രൂപ്പ്‌ തല്ലിന്‌ മാത്രമാണ്‌ ക്ഷാമമില്ലാതിരുന്നത്‌. ആ കാലവുമായി താരതമ്യം ചെയ്തുവേണം തെരഞ്ഞെടുപ്പിലേക്ക്‌ പോകാനെന്നാണ്‌ സാധാരണക്കാരായ മനുഷ്യരുടെ പ്രതികരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home