print edition മെഡിക്കൽ വിദ്യാർഥികളിൽനിന്ന് ഇൗടാക്കിയ അമിത ഫീസ് തിരികെ നൽകണം: സേവ്യർ ചിറ്റിലപ്പള്ളി

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : സ്വാശ്രയ മെഡിക്കൽ കോളേജ് വിദ്യാർഥികളിൽനിന്ന് മാനേജ്‌മെന്റ് ഇൗടാക്കിയ അധിക ഫീസ് തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്ന് സേവ്യർ ചിറ്റിലപ്പള്ളി സർക്കാരിനോട് ആവശ്യപ്പെട്ടു. നാഷണൽ മെഡിക്കൽ കൗൺസിലിന്റെ മാർഗനിർദേശത്തിന് വിരുദ്ധമായാണ് അധിക ഫീസ് ഇൗടാക്കിയത്. പുതിയ അധ്യയനവർഷംമുതൽ കൂടുതൽ ഫീസ് ഇൗടാക്കാതിരിക്കാൻ നടപടിയെടുക്കണം. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഹൗസ് സർജൻസുകൾക്കുള്ള സ്‌റ്റൈപ്പന്റ് സർക്കാർ മെഡിക്കൽ കോളേജുകളിലെ വിദ്യാർഥികളുടേതിന് സമാനമാക്കണമെന്നും അദ്ദേഹം ശ്രദ്ധക്ഷണിക്കലിൽ ആവശ്യപ്പെട്ടു.
അമിത ഫീസ് വാങ്ങിയത് തിരികെനൽകാൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നതായി മന്ത്രി കെ മുരളീധരൻ പറഞ്ഞു. ചില മാനേജുമെന്റുകൾ ഹൈക്കോടതിയെ സമീപിച്ചതിനാൽ തീരുമാനം മൂന്ന് മാസത്തേക്ക് സ്‌റ്റേ ചെയ്‌തു. നാഷണൽ മെഡിക്കൽ കൗൺസിലിന്റെ നിർദേശമനുസരിച്ച് ഇൗ വർഷവും അടുത്ത വർഷവുമുള്ള കുട്ടികളിൽനിന്ന് നാലു വർഷത്തെ ഫീസ് മാത്രമേ ഇൗടാക്കു എന്ന് തീരുമാനിച്ചിട്ടുണ്ട്. സ്‌റ്റൈപ്പന്റിന്റെ കാര്യത്തിൽ നാഷണൽ മെഡിക്കൽ കൗൺസിലിന്റെ നിർദേശം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
നീറ്റ് ചോദ്യ ചോർച്ച: സമഗ്ര നിയമം വേണം
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കുപിന്നിലെ സംഘടിത കുറ്റവാളികളെ കണ്ടെത്തണമെന്ന് നിയമസഭ പ്രമേയത്തിലൂടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് ആവർത്തിക്കാതിരിക്കാൻ സമഗ്ര നിയമം കൊണ്ടുവരണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷം പ്രമേയത്തെ പിന്തുണച്ചു. ബിജെപി അംഗം വി മുരളീധരൻ കൊണ്ടുവന്ന ഭേദഗതി ശബ്‌ദ വോട്ടിനിട്ട് തള്ളി. ദേശീയ പ്രവേശന പരീക്ഷയുടെ വിശ്വാസ്യത ആവർത്തിച്ച് ചോദ്യം ചെയ്യപ്പെടുകയാണ്. വിഷയത്തിന്റെ ഗൗരവം യഥാസമയം ഉൾക്കൊണ്ടില്ലന്ന് മാത്രമല്ല, പരിഹാര നടപടികൾ കൈക്കൊണ്ടതുമില്ല. ഇത് പ്രതിഷേധാർഹമാണ്. ഭരണഘടന ഉറപ്പുനൽകുന്ന തുല്യ അവസരം ലംഘിക്കപ്പെട്ടു. ക്രമക്കേട് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും വിവിധ കേന്ദ്ര പരീക്ഷകളിൽ ക്രമക്കേടുകൾ ഉണ്ടാകുന്നുവെന്നും സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഇതിനു ഉദാഹരണമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.










0 comments