print edition വൈദ്യുത വാഹന മേഖലയിലെ നൂതന ആശയങ്ങള്‍ക്കായി 'ഇവോള്‍വ്'

കഴക്കൂട്ടം : വൈദ്യുത വാഹന (ഇവി) വിപണിയിലെ പുത്തന്‍ സംരംഭങ്ങള്‍ക്ക് പിന്തുണയുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെഎസ്‌യുഎം)യും ട്രിവാന്‍ഡ്രം എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ട്രെസ്റ്റ്) റിസര്‍ച്ച് പാര്‍ക്കിന്റെയും നേതൃത്വത്തിൽ ‘ഇവോള്‍വ് - ഇവി ഇന്നൊവേഷന്‍ കോഹോര്‍ട്ട്' എന്ന ഇന്‍കുബേഷന്‍ പദ്ധതിക്ക് തുടക്കമായി. ആറുമാസം നീളുന്ന ഈ ഡീപ്-ടെക് പ്രോഗ്രാമിലൂടെ ഇലക്ട്രിക് മൊബിലിറ്റി രംഗത്തെ തുടക്കക്കാരായ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആവശ്യമായ സാങ്കേതിക പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുകയാണ് ലക്ഷ്യം.
വാഹന രൂപകൽപ്പന, ബാറ്ററികള്‍, ഊര്‍ജ സംഭരണ സാങ്കേതികവിദ്യകള്‍, പവര്‍ ഇലക്ട്രോണിക്സ്, ചാര്‍ജിങ് അടിസ്ഥാന സൗകര്യങ്ങള്‍, സോഫ്റ്റ്‌വെയര്‍ ആന്‍ഡ് കണക്റ്റിവിറ്റി സൊല്യൂഷനുകള്‍, സര്‍ക്കുലര്‍ ഇക്കണോമി തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം. പരിശീലനത്തിനുശേഷം നടക്കുന്ന 'ഡെമോ ഡേ'യില്‍ തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രമുഖ നിക്ഷേപകര്‍ക്കും വ്യവസായ പ്രമുഖര്‍ക്കും മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കും. വിവരങ്ങൾക്ക്: https://ksum.in/evolve സന്ദര്‍ശിക്കുക. അവസാന തീയതി 27.










0 comments