ad
Deshabhimani

print edition ആന്റണി രാജുവിന് എതിരെ 
തെളിവില്ലെന്ന്‌ ഹൈക്കോടതി

high court
വെബ് ഡെസ്ക്

Published on Mar 07, 2026, 12:00 AM | 1 min read

കൊച്ചി: ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേ സിൽ മതിയായ തെളിവില്ലെന്ന് ഹൈക്കോടതി. കുറ്റകൃത്യം എവിടെവച്ച്, എങ്ങനെ നടന്നുവെന്നതിന് തെളിവ് എവിടെയെന്ന് ജസ്‌റ്റിസ് സി ജയചന്ദ്രൻ വാക്കാൽ ചോദിച്ചു. കുറ്റക്കാരനാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തൽ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. ഹർജി വിധിപറയാൻ മാറ്റി.


ആന്റണി രാജുവിനെതിരായ വിചാരണക്കോടതിയുടെ വിധി നടപ്പാക്കുന്നത് സെഷൻസ് കോടതി തടഞ്ഞിരുന്നു. മയക്കുമരുന്നുകേസിൽ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് ആന്റണി രാജുവിനെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട്‌ ശിക്ഷിച്ചത്. തുടർന്ന് സെഷൻസ് കോടതി ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്‌തെങ്കിലും കുറ്റക്കാരനാണെന്ന കണ്ടെത്തൽ മരവിപ്പിച്ചിരുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home