ലോറിക്ക് പിന്നിൽ ബൈക്കിടിച്ചു: എൻജിനിയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

പാലാ : ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് എൻജിനിയറിങ് കോളേജ് വിദ്യാർഥി മരിച്ചു. പാലാ ഉപ്പൂട്ടിൽ റെലൻ ജോബിയാണ് (19) മരിച്ചത്. വ്യാഴം രാത്രി വീട്ടിലേക്ക് വരുന്നതിനിടെ 7.30ന് പാലാ രാമപുരം റോഡിൽ പോണാട് കാണിക്ക മണ്ഡപത്തിന് സമീപമായിരുന്നു അപകടം. ലോഡുമായി കയറ്റം കയറുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റെലൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മംഗളം എന്‍ജിനിയറിങ് കോളജ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റര്‍ അകലെയാണ് റെലന്റെ വീട്. സംസ്കാരം ശനി പകൽ രണ്ടിന് പാലാ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ. അച്ഛൻ: ജോബി. അമ്മ: അനു. സഹോദരൻ: റോൺ.









0 comments