യാത്രക്കാരറിയാൻ; ഹുബ്ബള്ളി - തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു

ബെംഗളൂരു: ഹുബ്ബള്ളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് റെയിൽവേ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ബെംഗളൂരു, പാലക്കാട്, കോട്ടയം വഴിയാണ് ട്രെയിൻ സർവീസ്. 9 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 9 ജനറൽ കോച്ചുകൾ, 2 ലഗേജ് കം ബ്രേക്ക് വാനുകളാണ് സ്പെഷ്യൽ ട്രെയിനിനുണ്ടാവുക.
നാളെ രാവിലെ 8:30-ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 10:00-ന് തിരുവനന്തപുരത്ത് എത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2:00-ന് തിരുവനന്തപുരത്തു നിന്ന് തിരികെ പുറപ്പെടും.










0 comments