ad
Deshabhimani

ഇലക്ട്രിക് ഇരുചക്ര വാഹനം ഓടിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്നത് പരിശോധിക്കും: ​ഗതാ​ഗത മന്ത്രി

c p john
വെബ് ഡെസ്ക്

Published on Jun 29, 2026, 03:01 PM | 1 min read

തിരുവനന്തപുരം: എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹനം ഓടിക്കുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കുന്നത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. രജിസ്‌ട്രേഷനും ഹെൽമറ്റും ആവശ്യമില്ലാത്ത ഇത്തരം വാഹനങ്ങൾക്ക് ഇൻഷുറൻസും ബാധകമല്ല. സംസ്ഥാനങ്ങൾക്കുള്ള ചട്ടനിർമാണ അധികാരം ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് തോമസ് ഉണ്യാടന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി പറഞ്ഞു.


250 വാട്ട്‌സിന് താഴെ ശേഷിയും 25 കിലോമീറ്റർ താഴെ വേഗതയുമുള്ള വാഹനങ്ങളെ നിലവിൽ നോൺ മോട്ടോർ വെഹിക്കിൾ വിഭാഗത്തിലാണ് പെടുത്തിട്ടുള്ളത്. എന്നാൽ ഇങ്ങനെയുള്ള വാഹനങ്ങളും അപകടത്തിൽപ്പെടുന്നുണ്ട് - മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home