കൃഷിപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് സ്ത്രീ തൊഴിലാളി മരിച്ചു

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പാട് കൃഷിപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് സ്ത്രീ തൊഴിലാളി മരിച്ചു. പൊട്ടിക്കിടന്ന സ്റ്റേ കേബിളിൽനിന്നാണ് ഷോക്കേറ്റത്. ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു.
പള്ളിപ്പാട് പഞ്ചായത്ത് മൂന്നാം വാർഡിൽ പുത്തൻപുരയിൽ സരള (61 )ആണ് മരിച്ചത് .ഒപ്പമുണ്ടായിരുന്ന നേരേമ്പറമ്പിൽ ലത (56) നെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഞായർ 11-40 നായിരുന്നു സംഭവം








0 comments