വയോധിക തീകൊളുത്തി മരിച്ചനിലയിൽ

പേരൂർക്കട : തിരുവനന്തപുരത്ത് വയോധികയെ വീട്ടുവളപ്പിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. മൂന്നാംമൂട് പള്ളിവിള മിഥുനാലയത്തിൽ സുമതി (84)യാണ് മരിച്ചത്. തിങ്കൾ രാവിലെ 9.30ഓടെ വീടിന് പിറകുവശത്താണ് സംഭവം. രണ്ടാമത്തെ മകൾ സുജാതയ്‌ക്കൊപ്പമായിരുന്നു താമസം. തിങ്കൾ രാവിലെ സുജാതയും മകളും വട്ടിയൂർക്കാവിൽ പോയിരുന്നു. തിരികെ വന്നശേഷം സുമതിയെ വീട്ടിൽ കാണാത്തതിനാൽ നടത്തിയ തിരച്ചിലിലാണ് വീടിനുപിറകിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടത്.
മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്. വട്ടിയൂർക്കാവ് പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തു. ഭർത്താവ്: പരേതനായ ലാസർ. മറ്റ് മക്കൾ: സുമംഗല, ജയ. മരുമക്കൾ: യേശുദാസ്, മുരളിദാസ്, മണിയൻ.










0 comments