എൽനിനോ : രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറയും

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ (എടവപ്പാതി) രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് തെക്കുപടിഞ്ഞാറൻ കാലവർഷം. ജൂൺ-ജൂലായിൽത്തന്നെ എൽനിനോ പ്രതിഭാസം രൂപപ്പെടാം. പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകും.രാജ്യത്താകെ ദീർഘകാല ശരാശരിയുടെ 92 ശതമാനമേ മഴ ലഭിക്കാൻ സാധ്യതയുള്ളൂ.
കേരളത്തിൽ ഉഷ്ണതരംഗം ഉണ്ടായത് 2016-ലും 2024-ലും ആയിരുന്നു. ഇവ രണ്ടും എൽനിനോ വർഷങ്ങളായിരുന്നു.ഏതാനും ദിവസങ്ങളിൽ പെയ്‌തൊഴിയാതെ സീസൺ മുഴുവൻ വികേന്ദ്രീകൃതമായ രീതിയിൽ മഴലഭിച്ചാൽ കേരളത്തിന് ആശ്വാസമാകും.
കാലവർഷം എന്നുമുതൽ തുടങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടില്ല. മേയ് ആദ്യമായിരിക്കും ഈ പ്രവചനം. കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണ തോതിലായിരിക്കുമെന്നാണ് സ്‌കെമെറ്റ് എന്ന സ്വകാര്യ ഏജൻസി പ്രവചിച്ചത്.കേരളത്തിലെ മഴയെയും താപനിലയെയും എൽനിനോ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ. ഗോപാൽ പറഞ്ഞു.
എടവപ്പാതിയുടെ രണ്ടാം പകുതിയിൽ മഴ കുറവാകാനാണ് സാധ്യത. കേരളത്തിൽ ഇത്തവണ വേനൽമഴയിലും കുറവുണ്ട് -നീത പറഞ്ഞു.കേരളത്തിൽ ഉഷ്ണതരംഗം ഉണ്ടായത് 2016-ലും 2024-ലും ആയിരുന്നു. ഇവ രണ്ടും എൽനിനോ വർഷങ്ങളായിരുന്നു.









0 comments