അശോകൻ വധക്കേസ്; എട്ട് ആർഎസ്എസുകാർ കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: സിപിഐ എം പ്രവർത്തകൻ അമ്പലത്തുക്കാൽ അശോകൻ വധക്കേസിൽ എട്ട് ആർഎസ്എസ് പ്രവർത്തകരും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം വഞ്ചിയൂർ ഫാസ്റ്റ് ട്രാക്ക് സെഷൻ കോടതിയാണ് ശംഭു, ശ്രീജിത്ത് ഉണ്ണി, ചന്തു, ഹരി, അമ്പിളി ചന്ദ്രമോഹൻ, പഴിഞ്ഞി പ്രശാന്ത്, അണ്ണി സന്തോഷ്, സജീവൻ എന്നിവർ കുറ്റക്കാരാണെന്ന് വിധിച്ചത്.
2013 മെയ് അഞ്ചിനാണ് സിപിഐ എം പ്രവർത്തകനായ അശോകൻ കൊല്ലപ്പെട്ടത്. മുഖ്യപ്രതി ശംഭു കൊള്ള പലിശയക്ക് പണം നൽകിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം. അമ്പലത്തുക്കാൽ ജങ്ഷനിൽ വെച്ചായിരുന്നു കൊലപാതകം. 19 പ്രതികളിൽ ഒരാൾ മരിക്കുകയും രണ്ട് പേർ മാപ്പുസാക്ഷികൾ ആവുകയും ചെയ്തിരുന്നു. എട്ട് പേരെ കോടതി വെറുതെ വിട്ടു. ശിക്ഷാവിധി തിങ്കളാഴ്ച പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു.








0 comments