ad
Deshabhimani

ഇന്ത്യൻ ചരിത്ര കോൺഗ്രസ്‌ സമാപിച്ചു

print edition ചരിത്രം വളച്ചൊടിക്കാനുള്ള ശ്രമം ചെറുക്കണം: സ്പീക്കർ

shamseer.
വെബ് ഡെസ്ക്

Published on Dec 31, 2025, 12:01 AM | 2 min read

തലശേരി: ശാസ്ത്രത്തെ ഇതിഹാസംകൊണ്ട് പകരംവയ്‌ ക്കാനുള്ള ശ്രമമാണ്‌ രാജ്യത്ത്‌ നടക്കുന്നതെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കുന്നതിനും പുതിയ ചില പേരുകൾ ഉയർത്തിക്കൊണ്ടുവരാനുമാണ്‌ സംഘപരിവാർ ശ്രമം. രാജ്യത്തെ ചരിത്രപ്രധാനമായ പല സ്ഥലങ്ങളുടെയും പേരുകൾ മാറ്റുകയാണ്. ചരിത്രത്തെ ഭയന്നാണ് അവർ ഇങ്ങനെ ചെയ്യുന്നത്. തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ 84–ാം ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. ഉന്നതവിദ്യാഭ്യാസ മേഖലയിലേതടക്കം പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തുകയാണ്‌. ഇതിനെ ചെറുത്തുതോൽപ്പിക്കേണ്ടത് ചരിത്രകാരന്മാരുടെ ഉത്തരവാദിത്വമാണെന്നും സ്പീക്കർ പറഞ്ഞു.


സംഘാടകസമിതി വർക്കിങ് ചെയർമാൻ ഡോ. പി മോഹൻദാസ്‌ അധ്യക്ഷനായി. ഡോ. എം ടി നാരായണൻ, ഡോ. എ വത്സലൻ, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രഭാകരൻ, ധർമടം പഞ്ചായത്ത് പ്രസിഡന്റ് ബി ഗീതമ്മ, ഇന്ത്യൻ ചരിത്ര കോൺഗ്രസ് സെക്രട്ടറി പ്രൊഫ. സയ്യിദ് അലി നദീം റെസാവി, പ്രിൻസിപ്പൽ പ്രൊഫ. ജെ വാസന്തി എന്നിവർ സംസാരിച്ചു.


ചരിത്രഗവേഷണത്തിൽ യുവതലമുറയ്‌ക്ക്‌ 
പ്രോത്സാഹനം നൽകും: ഡോ. രാജൻ ഗുരുക്കൾ യുവഗവേഷകർക്ക്‌ ചരിത്രരചനയുടെ രീതിശാസ്‌ത്രത്തെക്കുറിച്ച്‌ സ‍ൗജന്യമായി ഓൺലൈൻ പരിശീലനം നൽകുമെന്ന്‌ ഇന്ത്യൻ ചരിത്ര കോൺഗ്രസ്‌ പ്രസിഡന്റ്‌ ഡോ. രാജൻ ഗുരുക്കൾ പറഞ്ഞു. ദളിതർ, സ്‌ത്രീകൾ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള പഠനത്തിനും ചരിത്രരചനക്കും പ്രാധാന്യം നൽകും. യുവതലമുറയെ ഗവേഷണത്തിൽ പ്രോത്സാഹിപ്പിക്കും. ചരിത്ര കോൺഗ്രസ്‌ നഗരിയിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചരിത്രം വല്ലാതെ വളച്ചൊടിക്കപ്പെടുന്ന കാലത്ത്‌ വർഗീയതക്ക്‌ കൂട്ടുനിൽക്കുന്ന ചരിത്രരചനാ രീതിക്ക്‌ വലിയ സാന്പത്തിക സഹായവും പിന്തുണയും ലഭിക്കുന്നുണ്ട്‌. വർഗീയ ചരിത്രരചനാ രീതിയെ പ്രതിരോധിക്കുന്ന സംഘടനയാണ്‌ ഇന്ത്യൻ ചരിത്ര കോൺഗ്രസ്‌. ശാസ്‌ത്രീയവും മതനിരപേക്ഷവും ജനാധിപത്യപരവുമായ ചിന്തകളെയും ഗവേഷണത്തെയും പ്രോത്സാഹിപ്പിക്കാനാണ്‌ സംഘടന നിലകൊള്ളുന്നത്‌. വലിയ സാന്പത്തിക സഹായവും പിന്തുണയുമാണ്‌ ചരിത്ര കോൺഗ്രസിന്‌ കേരളം നൽകിയത്‌. നിലവിൽ ചരിത്ര കോൺഗ്രസിന്‌ ഒരു സഹായവും കേന്ദ്രം നൽകുന്നില്ല. ഗവ. ബ്രണ്ണൻ കോളേജിൽ മികച്ച നിലയിലാണ്‌ ചരിത്ര കോൺഗ്രസ്‌ സംഘടിപ്പിച്ചത്‌.


ഉത്തരേന്ത്യയിൽനിന്നെത്തിയ പ്രതിനിധികളടക്കം സംഘാടനത്തിലെ മികവ്‌ എടുത്തുപറഞ്ഞു. ചരിത്ര കോൺഗ്രസ്‌ ലോക്കൽ സെക്രട്ടറി വിനോദൻ നാവത്തും സംഘാടകസമിതി ചെയർമാൻ ഡോ. വി ശിവദാസൻ എംപിയും ജനറൽ കൺവീനർ ഡോ. എ വത്സലനും അഭിനന്ദനം അർഹിക്കുന്നതായും രാജൻ ഗുരുക്കൾ പറഞ്ഞു.



പ്രൊഫ. മൃദുല മുഖർജി നിയുക്ത പ്രസിഡന്റ്‌, പ്രൊഫ. രാജ്‌ശേഖർ ബസു സെക്രട്ടറി


ന്ത്യൻ ചരിത്ര കോൺഗ്രസ്‌ ജനറൽ ബോഡി 85–ാം ചരിത്ര കോൺഗ്രസിനുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രൊഫ. മൃദുല മുഖർജി പ്രസിഡന്റായും പ്രൊഫ. രാജ്ശേഖർ ബസു സെക്രട്ടറിയുമായിരിക്കും. പ്രൊഫ. ഇർഫാൻ ഹബീബ്, ഡോ. രാജൻ ഗുരുക്കൾ എന്നിവർ വൈസ് പ്രസിഡന്റുമാരും ഡോ. മാനസ് ദത്ത ട്രഷററുമാണ്‌. നവേന്ദ്ര ശർമ, ഇനായത്തുള്ള ഖാൻ എന്നിവരാണ്‌ ജോയിന്റ്‌ സെക്രട്ടറിമാർ. 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ബ്രണ്ണൻ കോളേജ് ചരിത്രവിഭാഗം മേധാവി ഡോ. വിനോദൻ നാവത്തും അംഗമാണ്‌.


അടുത്ത ചരിത്ര കോൺഗ്രസിലാണ്‌ ഇവർ ചുമതലയേൽക്കുക. പ്രൊഫ. സയിദ് അലി നദീം റെസാവി അധ്യക്ഷനായി. മ‍ൗലിക ഗവേഷണത്തിന്റെ മാതൃകകളായ റോമിള ഥാപ്പർ, ആർ എസ്‌ ശർമ, നൂറുൽ ഹസൻ, കെ എൻ പണിക്കർ, ഇർഫാൻ ഹബീബ്‌, ബിപൻചന്ദ്ര തുടങ്ങിയ ചരിത്രകാരന്മാരുടെ രീതികൾ അവലംബിക്കാൻ പുതുതലമുറയ്‌ക്ക്‌ പിന്തുണ നൽകാനും തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home