കോട്ടയം സ്വദേശിക്ക് എബോളയില്ല; പരിശോധനാ ഫലം നെഗറ്റീവ്

കോട്ടയം: എബോള വൈറസ് രോഗബാധ സംശയത്തില്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന രോഗി ആശുപത്രിവിട്ടു. പുണെയിലെ നാഷനൽ ലാബിൽനിന്ന് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഡിസ്ചാർജ് നൽകിയത്. പാലാ സ്വദേശിനിയായ 52കാരിയായിരുന്നു എബോള രോഗബാധ സംശയത്തിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നത്.
ആഫ്രിക്കയിലെ ദക്ഷിണ സുഡാനില്‍ ജോലി ചെയ്‌ത ഇവർ നാട്ടിലെത്തിയപ്പോൾ പനി ബാധിച്ച് പാലായിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില മെച്ചപ്പെട്ടതായി സാംക്രമിക രോഗവിഭാഗം മേധാവി ഡോ. ജൂബി ജോൺ നേരത്തെ അറിയിച്ചിരുന്നു. തുടർചികിത്സയ്ക്കായി മെഡിക്കൽ ബോർഡും രൂപീകരിച്ചിരുന്നു.











0 comments