ad
Deshabhimani

print edition എബോള: പരിഭ്രാന്തരാകേണ്ട 
സാഹചര്യമില്ല

Ebola.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 22, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള പബ്ലിക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത്‌ സംസ്ഥാന ദ്രുതകർമ സമിതി യോഗം ചേർന്നു.


ആരോഗ്യമന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്നും യോഗം വിലയിരുത്തി.


എബോളബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പാലിക്കണം. രോഗലക്ഷണങ്ങളുണ്ടെങ്കിൽ എയർപോർട്ടിലെ ആരോഗ്യവിഭാഗത്തിൽ റിപ്പോർട്ട്‌ ചെയ്യണം.


എബോള സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയവരുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവരും റിപ്പോർട്ട് ചെയ്യണം. ലോകാരോഗ്യ സംഘടനയും കേന്ദ്രസർക്കാരും നിർദേശിക്കുന്ന രാജ്യങ്ങളിൽനിന്ന്‌ എത്തുന്നവർക്ക് 21 ദിവസംവരെയുള്ള നിരീക്ഷണ സംവിധാനം സജ്ജമാക്കും.


കേരളത്തിലെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും എത്തുന്ന യാത്രക്കാരുടെ പരിശോധനയും ആവശ്യമായവർക്ക് ഐസൊലേഷൻ സൗകര്യത്തോടുകൂടിയുള്ള തീവ്രപരിചരണ സംവിധാനങ്ങളുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home