ad
Deshabhimani

print edition ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം: സ്വാഗതസംഘം ഓഫീസ് തുറന്നു

DYFI State Conference Organizing Committee.JPG
വെബ് ഡെസ്ക്

Published on Jul 15, 2026, 12:01 AM | 1 min read

തൃശൂര്‍: ഡിവൈഎഫ്ഐ 16–-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് തൃശൂര്‍ എംജി റോഡിലെ അംബിക ആര്‍ക്കേഡിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായി.


സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ജില്ലാ സെക്രട്ടറി കെ എസ് റോസല്‍രാജ്, പ്രസിഡന്റ് പി എച്ച് നിയാസ്, കേന്ദ്രകമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ്, ജില്ലാ ട്രഷറർ സുകന്യ ബൈജു, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം എം വര്‍ഗീസ്, എ സി മൊയ്‌തീൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ യു പി ജോസഫ്‌, പി കെ ഷാജൻ, കെ കെ രാമചന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗം മേരി തോമസ്‌ എന്നിവര്‍ സംസാരിച്ചു. ആഗസ്റ്റ് 19, 20, 21, 22 തീയതികളില്‍ തൃശൂരിലാണ് സമ്മേളനം.​





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home