യങ്ങ് ഇന്ത്യ'; അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ ഡിവൈഎഫ്ഐ ക്യാമ്പയിൻ നാളെ

തിരുവനന്തപുരം : വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കേരളത്തിലങ്ങോളമിങ്ങോളം ക്യാമ്പയിനുമായി ഡിവൈഎഫ്ഐ. 'യങ്ങ് ഇന്ത്യ' എന്ന പേരിൽ ഉണരണം ഇന്ത്യ പൊരുതണം യുവത എന്ന മുദ്രാവാക്യം ഉയർത്തി 15ന് കേരളത്തിലെ 215 കേന്ദ്രങ്ങളിൽ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിക്കും. രാഷ്ട്രീയ സാമൂഹ്യ കലാ സാംസ്കാരിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
ഡിവൈഎഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹിമാഗ്ന ഭട്ടാചാര്യ കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ബ്ലോക്കിലും അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹിം എംപി കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലും അഖിലേന്ത്യാ സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി തോമസ് പാലക്കാട് കൊല്ലങ്കോടും സംസ്ഥാന സെക്രട്ടറി വി കെ സനോജ് തൃശ്ശൂരിലും സംസ്ഥാന പ്രസിഡന്റ് വി വസീഫ് പാലക്കാട് വടക്കഞ്ചേരിയിലും എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി പാലക്കാട് ചെർപ്പുളശ്ശേരിയിലും പങ്കെടുക്കും. വിഴിഞ്ഞത്ത് എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് ഉദ്ഘാടനം ചെയ്യും. എം വി നികേഷ് മുഖ്യാതിഥിയായി പങ്കെടുക്കും.









0 comments