ad
Deshabhimani

സെൻസസ് ചോദ്യാവലിയിൽ ജാതിയും കോവിഡ് വാക്സിനേഷൻ വിവരങ്ങളും, 40 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം

enumeration
വെബ് ഡെസ്ക്

Published on Aug 14, 2026, 01:56 PM | 1 min read

ന്യൂഡൽഹി: ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുള്ള വിവര ശേഖരണത്തിൽ ജാതിയും കോവിഡ് വാക്സിൻ വിവരങ്ങളും ഉൾപ്പെടെ 40 ചോദ്യങ്ങൾ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ആദ്യമായാണ് ജനസംഖ്യാ കണക്കെടുപ്പിൽ (Population Enumeration) ജാതിവിവരങ്ങൾ ശേഖരിക്കുന്നത്. അടുത്തവര്‍ഷമാണ് ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കുന്നത്. സെൻസസിന്റെ ആദ്യഘട്ടമായുള്ള ഹൗസ് ലിസ്റ്റിങ് നടന്നുകൊണ്ടിരിക്കയാണ്. ഇത് സെപ്തംബര്‍ 30 ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വെച്ചിരിക്കുന്നത്.


മഞ്ഞുകാല വെല്ലുവിളികൾ മുൻനിര്‍ത്തി ലഡാക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുത്ത മേഖലകളിൽ സെപ്തംബര്‍ ഒന്നിന് തന്നെ കണക്കെടുപ്പ് ആരംഭിക്കും. വീടുകൾ തോറും കയറിയുള്ള കണക്കെടുപ്പിന് മുന്നോടിയായി ആഗസ്ത് 17 മുതൽ 31 വരെ ഓൺലൈനായി വിവരങ്ങൾ സമര്‍പ്പിക്കാനുള്ള സൗകര്യം നൽകുന്നുണ്ട്.


ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ സെൻസസ് നടപടിയാണ്. 11,718 കോടി രൂപ ചെലവുകൾക്കായി വകയിരുത്തി. 2021-ൽ നടക്കേണ്ടിയിരുന്ന പതിവ് സെൻസസ് കോവിഡ് മഹാമാരിയുടെ കാരണം മുൻനിര്‍ത്തി നീട്ടിക്കൊണ്ടു പോവുകയായിരുന്നു.


census


പ്രധാന ചോദ്യങ്ങളും

ഉത്തരം നൽകേണ്ട വിവരങ്ങളും

  1. വ്യക്തിഗതം: പേര്, ലിംഗഭേദം, വൈവാഹിക നില, വിവാഹ സമയം, പങ്കാളിയുടെ പേര്, മാതാപിതാക്കളുടെ വിവരങ്ങൾ, മതം, പട്ടികജാതി/പട്ടികവർഗ്ഗം (SC/ST), ജാതി, ശാരീരിക മാനസിക വെല്ലുവിളികൾ, മാതൃഭാഷ, അറിയാവുന്ന മറ്റ് ഭാഷകൾ, സാക്ഷരത, ഡിജിറ്റൽ സാക്ഷരത.

  2. വിദ്യാഭ്യാസം, തൊഴിൽ: വിദ്യാഭ്യാസ യോഗ്യത, പഠിക്കുന്ന വിഷയം, തൊഴിൽ മേഖല, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സ്വഭാവം, തൊഴിലില്ലായ്മ സംബന്ധിച്ച വിവരങ്ങൾ, ജോലിസ്ഥലത്തേക്കുള്ള യാത്ര.

  3. ആധാർ, തിരിച്ചറിയൽ വിവരങ്ങൾ: മൊബൈൽ നമ്പർ, ആധാർ നമ്പർ, വോട്ടർ ഐഡി, പാസ്‌പോർട്ട് നമ്പർ, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, ഡ്രൈവിംഗ് ലൈസൻസ്

  4. ആരോഗ്യവും കുടിയേറ്റവും: കോവിഡ്-19 വാക്സിൻ സ്വീകരിച്ച സ്ഥലം, ജനനസ്ഥലം, അവസാനമായി താമസിച്ച സ്ഥലം, കുടിയേറ്റത്തിനുള്ള കാരണം, നിലവിലെ താമസസ്ഥലത്തെ കാലാവധി

  5. സ്ത്രീകളുടെ വിവരങ്ങൾ: നിലവിൽ വിവാഹിതരായവർ, വിധവകൾ, വേർപിരിഞ്ഞവർ, കുഞ്ഞുങ്ങളുടെ എണ്ണവും പ്രസവ സംബന്ധിയായ വിവരങ്ങളും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home