ad
Deshabhimani

നാടിനെ തകർക്കുന്ന സർക്കാർ നയങ്ങൾ; സംസ്ഥാനത്താകെ അലയടിച്ച് ഡിവൈഎഫ്ഐ പ്രക്ഷോഭം

DYFI Collectorate March Alappuzha

ആലപ്പുഴ കലക്ടറേറ്റിലേക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് | ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ

വെബ് ഡെസ്ക്

Published on Jun 24, 2026, 01:26 PM | 1 min read

തിരുവനന്തപുരം: ജനവിരുദ്ധ നയങ്ങൾ തുടർച്ചയായി അടിച്ചേൽപ്പിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ സർക്കാരിനെതിരെ സംസ്ഥാനത്താകെ ഡിവൈഎഫ്ഐ പ്രതിഷേധം. മദ്യമാഫിയയ്ക്ക് നൽകിയ നികുതിയിളവ്, ധാതുഖനനം സ്വകാര്യമേഖലയ്ക്ക് അനുവദിച്ചത്, സർവകലാശാലകൾ സംഘപരിവാറിന് അടിയറവുവച്ച നടപടി തുടങ്ങിയ വിഷയങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിവിധ ജില്ലാ കലക്ടറേറ്റുകളിലേക്കും താലൂക്ക് ഓഫീസുകളിലേക്കും യുവാക്കൾ പ്രതിഷേധ മാർച്ച് നടത്തി.


ബാരിക്കേഡുകൾവച്ച് പൊലീസ് തടഞ്ഞെങ്കിലും പ്രതിഷേധക്കാർ പിന്മാറിയില്ല. സമാധാനപരമായി നടത്തിയ സമരത്തെ ലാത്തിച്ചാർജ് നടത്തിയാണ് പൊലീസ് നേരിട്ടത്. നിരവധി പ്രവർത്തകർ അറസ്റ്റിലായി.


സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനം ബജറ്റ് അവതരണത്തിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത്. നികുതിയിളവ് ആവശ്യപ്പെട്ട് കുത്തക മദ്യക്കമ്പനിയായ ബക്കാഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപേക്ഷയിൽ മുഖ്യമന്ത്രി നേരിട്ടിടപെട്ടാണ് തീരുമാനമെടുത്തത്. മന്ത്രിമാർക്ക് വകുപ്പ് നിശ്ചയിക്കുംമുമ്പേയുള്ള സതീശന്റെ ദുരൂഹനടപടി അഴിമതിയാരോപണം ശരിവെക്കുന്നതാണ്.


കേരളതീരത്തെ ധാതുസമ്പത്ത് വൻകിട കോർപറേറ്റുകൾക്ക് തീറെഴുതാനും അനുമതി നൽകിയത് സതീശനാണ്. കേരളതീരവും കടലും കുത്തകകൾക്ക്‌ തീറെഴുതുന്നതാണ് സതീശന്റെ കന്നിബജറ്റ്. കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച റെയർ എർത്ത്‌ കോറിഡോറിന്‌ പിന്നിലും ഇതേ അജണ്ടയാണ്‌. അദാനിയും വേദാന്തയുമടക്കം കുത്തകകളാണ്‌ കൊള്ളയ്‌ക്ക്‌ കാത്തിരിക്കുന്നത്‌. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശം കുത്തകകൾക്ക് വിട്ടുകൊടുക്കാനാണ് നീക്കം.


പിഎം ശ്രീ പദ്ധതിയിലും ആർഎസ്എസുമായുള്ള യുഡിഎഫ് സർക്കാരിന്റെ ഡീൽ പ്രകടമാണ്. വിദ്യാഭ്യാസമേഖലയെ വർഗീയവൽക്കരിക്കുന്നതിനുള്ള സംഘപരിവാറിന്റെ ദേശീയ വിദ്യാഭ്യാസനയം (എൻഇപി) കേരളത്തിൽ നടപ്പാക്കുകയാണ് യുഡിഎഫിന്റെയും ലക്ഷ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home