print edition ഡിവൈഎഫ്ഐ വലിയ പ്രത്യാശ: ബി കെ ഹരിനാരായണന്‍

സ്വന്തം ലേഖിക
Published on Jul 15, 2026, 12:01 AM | 1 min read
തൃശൂര്‍: നിങ്ങൾ ഭക്ഷണം കഴിച്ചോയെന്ന് ആശുപത്രിവരാന്തകളിലും തെരുവോരങ്ങളിലുമുള്ള മനുഷ്യരോട് തിരക്കി , ഇല്ലാത്തവർക്ക് അതൊരുക്കികൊടുക്കുന്ന ഡിവൈഎഫ്‌ഐ വലിയ പ്രത്യാശയാണെന്ന് ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍ പറഞ്ഞു.
ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍, ആ പ്രസ്ഥാനത്തോട് ചേര്‍ന്നുനില്‍ക്കുന്നത് ഏറ്റവും വലിയ രാഷ്ട്രീയമാണ്.
മതനിരപേക്ഷമായി മനുഷ്യനെ ചേര്‍ത്തുപിടിച്ച് വിദ്യാഭ്യാസത്തിനുവേണ്ടിയും തൊഴിലിനുവേണ്ടിയും നിരന്തരം പൊരുതുന്ന പ്രസ്ഥാനമായതുകൊണ്ടാണത്.
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1980ല്‍ ഡിവൈഎഫ്ഐ രൂപീകരിക്കുന്പോള്‍ പേരിന്റെ ആദ്യഭാഗത്ത് ഡെമോക്രാറ്റിക് എന്ന പദം നല്‍കിയത് ചെറിയകാര്യമല്ല. ന്യൂനപക്ഷ പ്രീണനങ്ങള്‍ക്കെതിരെ മതനിരപേക്ഷമായി മനുഷ്യനെ ചേര്‍ത്തുപിടിക്കാനുള്ള പ്രതീക്ഷയുടെ വാക്കാണ് ജനാധിപത്യം. 1983ല്‍ മതനിരപേക്ഷതയ്ക്കായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച മതസൗഹാര്‍ദ സംരക്ഷണ ക്യാന്പയിന്റെ അലയടി ഇന്നും നിലനില്‍ക്കുന്നുണ്ട്. മതമല്ല മതമല്ല മതമല്ല പ്രശ്നം എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച ആ ക്യാന്പയിന്‍ ഇന്നും എതിരാളികളെ വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.











0 comments