Deshabhimani

ഡിവൈഎഫ്‌ഐ ‘ഹൃദയതാളം’ സംസ്ഥാന ഉദ്‌ഘാടനം ശനിയാഴ്ച

DYFI Hridayathalam .jpg
വെബ് ഡെസ്ക്

Published on Oct 08, 2026, 10:57 PM | 1 min read

കൊച്ചി: ഒരുലക്ഷം വളന്റിയർമാർക്ക്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ സിപിആർ പരിശീലനം നൽകുന്ന ‘ഹൃദയതാളം’ പദ്ധതിയുടെ സംസ്ഥാന ഉദ്‌ഘാടനം ശനി രാവിലെ ഒമ്പതിന്‌ ടി കെ രാമകൃഷ്‌ണൻ സാംസ്‌കാരികകേന്ദ്രത്തിൽ നടക്കും. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്യും. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ ചിന്ത ജെറോം, സംസ്ഥാന സെക്രട്ടറി എം വിജിൻ, സംസ്ഥാന ട്രഷറർ ആർ രാഹുൽ എന്നിവർ പങ്കെടുക്കും.


ഹൃദയാഘാതംമൂലമുള്ള മരണനിരക്ക്‌ കുറയ്‌ക്കാൻ കർമപരിപാടിയാണ് ഹൃദയതാളം. ഇതിനായി ഹൃദയ, ശ്വാസ പുനരുജ്ജീവന പരിശീലനം (സിപിആർ) നൽകി ലക്ഷം വളന്റിയർമാരെ രംഗത്തിറക്കും. യൂണിറ്റിൽ അഞ്ചുപേർക്കെങ്കിലും പരിശീലനം നൽകാനാണ് തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home