ad
Deshabhimani

print edition ദുർഗ കാമിയെ വെന്റിലേറ്ററിൽനിന്ന്‌ മാറ്റുന്നു

DURGA KAAMI
വെബ് ഡെസ്ക്

Published on Jan 01, 2026, 04:18 AM | 1 min read

കൊച്ചി: പുതുവത്സര ദിനത്തിൽ കേരളത്തിന് ഇതാ ആഹ്ലാദവാർത്ത. കേരളത്തിന്റെ ആരോഗ്യ മികവിലും കരുതലിലും എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമിയെ വ്യാഴാഴ്‌ച വെന്റിലേറ്ററിൽനിന്ന്‌ മാറ്റും. ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന്‌ ആശുപത്രി സൂപ്രണ്ട്‌ ഡോ. ആർ ഷാഹിർഷ അറിയിച്ചു. 22നാണ്‌ രാജ്യത്ത്‌ ആദ്യമായി ജില്ലാ ജനറൽ ആശുപത്രിയിൽ ഹൃദയമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടന്നത്‌. മസ്‌തിഷ്‌കമരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയമാണ്‌ ദുർഗയ്‌ക്ക്‌ മാറ്റിവച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home