ad
Deshabhimani

സ്വപ്‌ന സാക്ഷാത്‌കാരം; മാനാഞ്ചിറ–വെള്ളിമാട്‌കുന്ന്‌ റോഡിന്റെ ആദ്യ റീച്ച്‌ നാടിന് സമർപ്പിച്ചു

riyas
വെബ് ഡെസ്ക്

Published on Mar 09, 2026, 10:28 AM | 1 min read

കോഴിക്കോട്‌: കോഴിക്കോടിനെ ന്യൂ കോഴിക്കോടാക്കി മാറ്റുന്നതിനുള്ള പ്രധാന ചുവടുവയ്‌പായ മാനാഞ്ചിറ– വെള്ളിമാട്‌കുന്ന്‌ റോഡിന്റെ ആദ്യ റീച്ച്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നാടിന്‌ സമർപ്പിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കുന്നതിനുള്ള ദീർഘകാല ആവശ്യമാണ്‌ സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെയും ഇടപെടലിന്റെയും ഭാഗമായി പൂവണിഞ്ഞത്‌.


Mananchira–Vellimadukunnu Roadമാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന്റെ സിവില്‍ സ്റ്റേഷന്‍ ഭാഗത്തുനിന്നുള്ള ദൃശ്യം


കേരള റോഡ് ഫണ്ട് ബോർഡിന്റെ കോഴിക്കോട് നഗരപാതാ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ മാനാഞ്ചിറ– വെള്ളിമാട്‌കുന്ന്‌ റോഡ്‌ 8.392 കിലോ മീറ്റർ ദൂരത്തിൽ 24 മീറ്റർ വീതിയിൽ നാലുവരിയായി വികസിപ്പിച്ചത്‌. മലാപ്പറമ്പുമുതൽ വെള്ളിമാട്‌കുന്ന് റോഡുവരെയുള്ള 3.027 കിലോ മീറ്റർ ദേശീയപാതയുമായി ബന്ധപ്പെട്ടതിനാൽ നിർമാണ അനുമതിയുണ്ടായിരുന്നില്ല. സംസ്ഥാന സർക്കാർ ഇടപെട്ടതിനെ തുടർന്ന്‌ 2025 ഒക്‌ടോബറിലാണ്‌ ദേശീയപാത അതോറിറ്റി അനുമതി നൽകിയത്‌. നിർമാണം വൈകാതിരിക്കാൻ ആദ്യ റീച്ചിന്റെ നിർമാണ കരാർ ഏറ്റെടുത്ത കമ്പനിയെ തന്നെയാണ്‌ മലാപ്പറമ്പ്–വെള്ളിമാട്‌കുന്ന്‌ റീച്ചിനും തെരഞ്ഞെടുത്തത്‌. 50.49 കോടി രൂപയ്‌ക്ക്‌ പ്രവൃത്തി ഏൽപ്പിച്ച്‌ ഫെബ്രുവരി അവസാനമാണ്‌ ഉത്തരവിട്ടത്‌. അതാണിപ്പോൾ ഉദ്‌ഘാടനത്തിലേക്ക്‌ നീങ്ങുന്നത്‌.


പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി 344.50 കോടി രൂപയും നിർമാണത്തിന്‌ 137.44 കോടി രൂപയും അനുവദിച്ചിരുന്നു. മാനാഞ്ചിറ– മലാപ്പറമ്പ്‌ 5.320 കിലോ മീറ്റർ ഇപിസി രീതിയിലാണ് നിർമിച്ചത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home