ad
Deshabhimani

print edition ഡോ. വന്ദനദാസ്‌ 
വധക്കേസ്‌: 
ശിക്ഷാവിധി ഇന്ന്‌

vandana das

ഡോ. വന്ദനദാസ്‌

വെബ് ഡെസ്ക്

Published on Mar 21, 2026, 12:00 AM | 1 min read

കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ്‌ സർജൻ ഡോ. വന്ദന ദാസ്‌ (25)കുത്തേറ്റുമരിച്ച കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശനിയാഴ്‌ച ശിക്ഷ വിധിക്കും. പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി സന്ദീപ്‌ (42)കുറ്റക്കാരനാണെന്ന്‌ ജഡ്ജ് പി എൻ വിനോദ് വെള്ളിയാഴ്‌ച വിധിച്ചിരുന്നു.


കോട്ടയം കടുത്തുരുത്തി മുട്ടുചിറ പട്ടാളംമുക്ക്‌ നമ്പിച്ചിറക്കാലായിൽ കെ ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായ ഡോ. വന്ദനദാസിനെ 2023 മെയ് 10ന് പുലർച്ചെയാണ് സന്ദീപ്‌ ആശുപത്രി ഡ്രസ്സിങ് റൂമിലെ കത്രിക കൈക്കലാക്കി കുത്തിയത്. അധ്യാപകനായ സന്ദീപിനെ വൈദ്യപരിശോധനയ്‌ക്കായി പൊലീസ്‌ ആശുപത്രിയിൽ കൊണ്ടുവരുന്പോഴാണ്‌ അക്രമാസക്തനായത്‌.


വീടിനു സമീപം താൻ ആക്രമണത്തിനിരയായെന്ന്‌ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ്‌ പൊലീസ്‌ എത്തിയത്‌. കാലിൽ മുറിവേറ്റ നിലയിൽ കണ്ട സന്ദീപിനെ പൊലീസ്‌ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രതിയുടെ ശരീരത്തിലെ മുറിവുകൾ പരിശോധിച്ച ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home