ഡോ. വന്ദന ദാസ് കൊലക്കേസ്: നാൾവഴി

കേരളത്തെ നടുക്കിയ ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞു. കേസിൽ പ്രതിയായ ഓടനാവട്ടം സ്വദേശി ശ്രീനിലയത്തിൽ ജി സന്ദീപിനെ (42) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ചികിത്സ തേടിയെത്തിയ രോഗി തന്നെ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അപൂർവങ്ങളിൽ അപൂർവമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ അപൂർവ കേസല്ല എന്നാണ് കോടതിയുടെ വിലയിരുത്തൽ. സുപ്രധാനമായ കേസിന്റെ നാൾവഴികളിലൂടെ...
2023 മെയ് 10: ഡോ. വന്ദനദാസ് കൊല്ലപ്പെട്ടു
മെയ് 12: പ്രത്യേക അന്വേഷകസംഘം കേസ് ഏറ്റെടുക്കുന്നു
ആഗസ്‌ത് 1 : കുറ്റപത്രം സമർപ്പിച്ചു
ആഗസ്‌ത് 7: പ്രതിയെ കമ്മിറ്റൽ പ്രൊസീഡിങ്സിന്റെ ഭാഗമായി കോടതിയിൽ ഹാജരാക്കാൻ കൊട്ടാരക്കര മജിസ്ട്രേട്ട് ഉത്തരവിട്ടു.
സെപ്‌തംബർ 19: കേസ് കൊല്ലം സെഷൻസ് കോടതിയിലേക്ക്
മാർച്ച് 21: ഡോ. വന്ദനദാസിന്റെ രക്ഷിതാക്കളുടെ ആവശ്യപ്രകാരം പ്രതാപ് ജി പടിക്കലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു
മെയ് 29: ഇരുകൂട്ടരുടെയും വാദംകേട്ട കോടതി പ്രതിക്കെതിരെ കുറ്റം ചുമത്തി
ജൂലൈ 17: കുറ്റപത്രം ചുമത്തിയതിനെതിരെ പ്രതി സുപ്രീംകോടതിയിൽ
സെപ്‌തംബർ 9: സാക്ഷിവിസ്താരം ഒക്ടോബർ 17മുതൽ നവംബർ 1വരെ നടത്താൻ കോടതി
ഡിസംബർ 16: പ്രതി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളി.
ഡിസംബർ 30: സാക്ഷിവിസ്താരം 2025 ഫെബ്രുവരി12 മുതൽ മാർച്ച് 5വരെ നടത്താൻ കോടതി ഉത്തരവിട്ടു.
2025 ഫെബ്രുവരി 12: ഒന്നാം സാക്ഷി ഡോ. ഷിബിനെ വിസ്തരിക്കുന്നു
മെയ് 9: പ്രതിഭാഗം അഭിഭാഷകരുടെ മരണം മൂലം വിചാരണ തടസ്സപ്പെടുന്നു.
ആഗസ്‌ത് 13: മറ്റൊരു അഭിഭാഷകനെ നിയോഗിച്ച് സാക്ഷി വിസ്താരം പുനരാരംഭിക്കുന്നു.
2026 ഫെബ്രുവരി 6: പ്രോസിക്യൂഷൻ സാക്ഷിവിസ്താരം പൂർത്തിയാകുന്നു.
ഫെബ്രുവരി 28: പ്രതിഭാഗം സാക്ഷിവിസ്താരം പൂർത്തിയാകുന്നു.
മാർച്ച് 2: കേസിന്റെ അന്തിമവാദം ആരംഭിക്കുന്നു.
മാർച്ച് 7: കേസിന്റെ വാദം പൂർത്തിയാകുന്നു.
മാർച്ച് 17: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
മാർച്ച് 21: സന്ദീപിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു.










0 comments