ad
Deshabhimani

ഡോ. വന്ദന ദാസ് വധം: ജീവപര്യന്തം റദ്ദാക്കണമെന്ന് പ്രതി

vandana das
വെബ് ഡെസ്ക്

Published on May 19, 2026, 06:54 PM | 2 min read

കൊച്ചി: ഡോ. വന്ദന ദാസ് വധക്കേസിലെ ശിക്ഷാവിധിക്കെതിരേ പ്രതി ജി സന്ദീപ് സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കൊല്ലം സെഷൻസ് കോടതി വിധിച്ച ജീവപര്യന്തം റദ്ദാക്കണമെന്നാണ് ആവശ്യം. അപ്പീൽ ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെ‌ഞ്ച്, വാദത്തിനായി ജൂലൈ ഒന്പതിലേക്ക് മാറ്റി.


നിയമപരമായി നിലനിൽക്കാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്നും പ്രതിയുടെ മാനസികനില വിലയിരുത്തുന്നതിൽ വിചാരണക്കോടതിക്ക് വീഴ്ചപറ്റിയെന്നും അപ്പീലിൽ പറയുന്നു. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെയാണ് ഹൗസ് സർജനായിരുന്ന വന്ദന ദാസിനെ(22) പ്രതി കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. ​


കേസിന്റെ നാൾവഴികൾ


2023 മെയ്‌ 10: ഡോ. വന്ദനദാസ്‌ കൊല്ലപ്പെട്ടു

മെയ്‌ 12: പ്രത്യേക അന്വേഷകസംഘം കേസ്‌ ഏറ്റെടുക്കുന്നു

ആഗസ്‌ത്‌ 1 : കുറ്റപത്രം സമർപ്പിച്ചു

ആഗസ്‌ത്‌ 7: പ്രതിയെ കമ്മിറ്റൽ പ്രൊസീഡിങ്സിന്റെ ഭാഗമായി കോടതിയിൽ 
ഹാജരാക്കാൻ കൊട്ടാരക്കര മജിസ്ട്രേട്ട്‌ ഉത്തരവിട്ടു.

​സെപ്‌തംബർ 19: കേസ് കൊല്ലം സെഷൻസ് കോടതിയിലേക്ക്

മാർച്ച്‌ 21: ഡോ. വന്ദനദാസിന്റെ രക്ഷിതാക്കളുടെ ആവശ്യപ്രകാരം പ്രതാപ് ജി പടിക്കലിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു

മെയ്‌ 29: ഇരുകൂട്ടരുടെയും വാദംകേട്ട കോടതി പ്രതിക്കെതിരെ കുറ്റം ചുമത്തി

ജൂലൈ 17: കുറ്റപത്രം ചുമത്തിയതിനെതിരെ പ്രതി സുപ്രീംകോടതിയിൽ

​​സെപ്‌തംബർ 9: സാക്ഷിവിസ്താരം ഒക്ടോബർ 17മുതൽ നവംബർ 1വരെ നടത്താൻ കോടതി

ഡിസംബർ 16: പ്രതി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളി.

ഡിസംബർ 30: സാക്ഷിവിസ്താരം 2025 ഫെബ്രുവരി12 മുതൽ മാർച്ച്‌ 5വരെ നടത്താൻ 
കോടതി ഉത്തരവിട്ടു.

2025 ഫെബ്രുവരി 12: ഒന്നാം സാക്ഷി ഡോ. ഷിബിനെ വിസ്തരിക്കുന്നു

മെയ്‌ 9: പ്രതിഭാഗം അഭിഭാഷകരുടെ മരണം മൂലം വിചാരണ തടസ്സപ്പെടുന്നു.

ആഗസ്‌ത്‌ 13: മറ്റൊരു അഭിഭാഷകനെ നിയോഗിച്ച് സാക്ഷി വിസ്താരം
 പുനരാരംഭിക്കുന്നു.

​2026 ഫെബ്രുവരി 6: പ്രോസിക്യൂഷൻ സാക്ഷിവിസ്താരം പൂർത്തിയാകുന്നു.

ഫെബ്രുവരി 28: പ്രതിഭാഗം സാക്ഷിവിസ്താരം പൂർത്തിയാകുന്നു.

​മാർച്ച്‌ 2: കേസിന്റെ അന്തിമവാദം ആരംഭിക്കുന്നു.

മാർച്ച്‌ 7: കേസിന്റെ വാദം പൂർത്തിയാകുന്നു.

മാർച്ച്‌ 17: പ്രതി സന്ദീപ്‌ കുറ്റക്കാരനെന്ന്‌ കോടതി

മാർച്ച് 21: സന്ദീപിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home