ad
Deshabhimani

യുഎസ് നാഷണൽ അക്കാദമി ഓഫ് എൻജിനീയറിംഗിന്‍റെ അന്താരാഷ്ട്ര അംഗമായി ഡോ. എസ് സോമനാഥ്

S Somanath.jpg
വെബ് ഡെസ്ക്

Published on Oct 08, 2025, 08:00 PM | 1 min read

വാഷിംഗ്‌ടൺ: യുഎസ് നാഷണൽ അക്കാദമി ഓഫ് എൻജിനീയറിംഗിന്‍റെ അന്താരാഷ്ട്ര അംഗമായി ഡോ. എസ് സോമനാഥ് തെരഞ്ഞെടുക്കപ്പെട്ടു. മുൻ ഐഎസ്ആർഒ ചെയർമാനും ചാണക്യ സർവകലാശാലയുടെ ചാൻസലറുമാണ്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിൽ ഡോ. സോമനാഥ് വഹിച്ച പങ്ക് കണക്കിലെടുത്താണ് അംഗീകാരം.


ലോകത്തെ തന്നെ ഏറ്റവും മികവുറ്റ എൻജിനീയർമാർക്ക് ലഭിക്കുന്ന അംഗീകാരമാണിത്. നിർണായക സാങ്കേതിക പ്രാധാന്യമുള്ള വിഷയങ്ങളിൽ സർക്കാരുകളെയും വ്യവസായ സ്ഥാപനങ്ങളെയും ഉപദേശം നൽകുന്നതിന് ആഗോളതലത്തിൽ ഏറ്റവും പ്രഗത്ഭരായ എൻജിനീയർമാരെയും ശാസ്ത്രജ്ഞരെയും ഒരുമിച്ച് ഒരു കുടക്കീ‍ഴിൽ കൊണ്ടുവരുന്ന കൂട്ടായ്മയാണ് എൻഎഇ.


യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡി സിയാണ് ഇതിന്‍റെ ആസ്ഥാനം. എൻജിനീയറിംഗിലെ ഏറ്റവും ഉയർന്ന പ്രൊഫഷണൽ നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നപ്പെടുന്ന ഒന്നാണ് എൻഎഇ അംഗത്വം. ആഗോളതലത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ എൻജിനീയറിങ്ങ് മേഖലയിലുള്ള വ്യക്തിത്വങ്ങൾക്കാണ് ഈ അംഗീകാരം നൽകുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home