Deshabhimani

പി ഗോവിന്ദപിള്ള സ്മാരക ദേശീയപുരസ്കാരം ഡോ. പ്രഭാത് പട്നായിക്കിന്

Prabhat Patnaik
വെബ് ഡെസ്ക്

Published on Oct 30, 2026, 06:26 PM | 1 min read

തിരുവനന്തപുരം: പി ജി സംസ്കൃതി കേന്ദ്രത്തിന്റെ ആറാമത്‌ ദേശീയ പുരസ്‌കാരം പ്രമുഖ ധനതത്വ ശാസ്‌ത്രജ്ഞൻ പ്രൊഫ. പ്രഭാത്‌ പട്‌നായിക്കിന്‌. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ്‌ പുരസ്‌കാരം. ഡിസംബർ അഞ്ചിന് തിരുവനന്തപുരം എ കെ ജി ഹാളിൽ നടക്കുന്ന ചടങ്ങിൽ നൽകും.


കേരള ആസൂത്രണ ബോർഡ് മുൻ വൈസ്ചെയർമാനാണ്‌ ഡോ. പട്നായിക്ക്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അധ്യക്ഷനും ഡോ. മൃദുൽ ഈപ്പൻ, ഡോ. കെ എൻ ഹരിലാൽ, ആർ പാർവതിദേവി എന്നിവർ അംഗങ്ങളുമായ സമിതിയാണ്‌ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന്‌ പി ജി സംസ്കൃതി കേന്ദ്രം എക്സിക്യൂട്ടീവ് ഡയറക്ടർ വി ജോയി, സെക്രട്ടറി ആർ പാർവതിദേവി എന്നിവർ അറിയിച്ചു. അഡ്വ. പ്രശാന്ത് ഭൂഷൺ, എൻ റാം, അരുന്ധതി റോയ്, പ്രൊഫ. റോമില ഥാപ്പർ, ടി എം കൃഷ്ണ എന്നിവരാണ് മുൻ വർഷങ്ങളിലെ പുരസ്‌കാര ജേതാക്കൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home