ad
Deshabhimani

പേടിപ്പിക്കാൻ വരണ്ട, തല പോയാലും മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും: മുഹമ്മദ് റിയാസ്

Minister  Muhammad Riyas
വെബ് ഡെസ്ക്

Published on May 27, 2026, 03:35 PM | 1 min read

കോഴിക്കോട്: സംഘപരിവാറിനെതിരെ ശക്തമായി നിലപാട് സ്വീകരിക്കുന്നവരെ ദേശീയ ഏജൻസികളെ വച്ച് വേട്ടയാടുകയാണെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. രാഷ്ട്രീയ പകപോക്കലോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കോട്ടൂളിയിലെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


സിപിഐ എമ്മിൽ പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ മതനിരപേക്ഷതക്ക് വേണ്ടി സ്വന്തം ജീവൻ വരെ നൽകി പോരാടുമെന്ന് കരുതിയിരുന്നു. ആ പോരാട്ടം ശക്തമായി മുന്നോട്ടുപോകും. ഇത്തരം സംഗതികളുമായി പേടിപ്പിക്കാൻ വരണ്ട. സംഘപരിവാരും കേന്ദ്ര സർക്കാരും സ്വീകരിക്കുന്ന തെറ്റായ നയങ്ങളെ ഇനിയും ചൂണ്ടിക്കാണിക്കും. ഇ ഡിയല്ല അതിലും വലിയ ഡി വന്നാലും ആ പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും റിയാസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home