ad
Deshabhimani

മുഖ്യമന്ത്രിയോട്‌ ചോദ്യം പാടില്ല; മാധ്യമപ്രവർത്തകരെ തൃശൂരിലും തടഞ്ഞു

v d satheesan
വെബ് ഡെസ്ക്

Published on Sep 26, 2026, 09:55 PM | 1 min read

തൃശൂർ: മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽനിന്ന്‌ മാധ്യമ പ്രവർത്തകരെ വിളിച്ചിറക്കി പൊലീസ്‌. സാഹിത്യ അക്കാദമി ഹാളിൽ മുഖ്യമന്ത്രി പങ്കെടുത്ത പുസ്‌തക പ്രകാശനച്ചടങ്ങിലാണ്‌ മാധ്യമ പ്രവർത്തകരെ തടഞ്ഞത്‌. സദസ്സിൽ ഇരുന്ന വനിതാ മാധ്യമപ്രവർത്തകയെ വിളിച്ചെഴുന്നേൽപ്പിച്ച ശേഷം മുഖ്യമന്ത്രിയോട്‌ ചോദ്യം ചോദിക്കരുതെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. തൃശൂർ എആർ ക്യാമ്പിലെ സിഐ യുടെ നേതൃത്വത്തിലായിരുന്നു പൊലീസ്‌ നടപടി.


പുസ്തക പ്രകാശനത്തിന്റെ ചിത്രം എടുക്കുന്നതിൽ നിന്ന് ഫോട്ടോഗ്രാഫറെയും തടഞ്ഞു. ചാനൽ റിപ്പോർട്ടർമാരോടും ചോദ്യം ചോദിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു. എറണാകുളത്തും മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ പൊലീസ് വിലക്കിയിരുന്നു. കലൂരിലെ ഗോകുലം പാർക്കിൽ നടക്കുന്ന പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് പൊലീസ് തടഞ്ഞത്. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും മാറിനിൽക്കണമെന്നുമായിരുന്നു പൊലീസ് നിർദേശം. അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ ആണ് മാധ്യമപ്രവർത്തകരെ തടഞ്ഞത്.


മുഖ്യമന്ത്രിയോട് പ്രതികരണം തേടാൻ ശ്രമിക്കരുതെന്നും നിശ്ചയിച്ച സ്ഥലത്തേക്ക് മാറിനിൽക്കണമെന്നുമായിരുന്നു നിർദേശം.കഴിഞ്ഞ ദിവസം ഇടുക്കിയിൽ മാധ്യമപ്രവർത്തകരോട് വി ഡി സതീശൻ കയര്‍ത്തതിനുപിന്നാലെയാണ് പൊലീസ് നടപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home