ad
Deshabhimani

59 റൺസ് മാത്രം മതി; കാര്യവട്ടത്ത് കോഹ്‌ലിയെ കാത്തിരിക്കുന്നത് ഈ റെക്കോഡുകൾ

KOHLI.JPG
വെബ് ഡെസ്ക്

Published on Sep 26, 2026, 09:18 PM | 1 min read

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ്‌ സ്‌റ്റേഡിയത്തിൽ ഞായറാഴ്‌ച നടക്കുന്ന ഏകദിന മത്സരത്തിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയെ കാത്തിരിക്കുന്നത് അനേകം റെക്കോഡുകൾ. മത്സരത്തിൽ 59 റൺസെടുത്താൽ ഏകദിന ക്രിക്കറ്റിൽ 15,000 റൺസെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കാം. സച്ചിൻ ടെണ്ടുൽക്കർ (18426) മാത്രമാണ് മുന്നിലുള്ളത്. നിലവിൽ 314 മത്സരങ്ങളിൽ 14,941 റൺസാണ് കോഹ്‍ലിയുടെ സാമ്പാദ്യം.


വെസ്‌റ്റ്‌ ഇൻഡീസിനെതിരെ മികച്ച ട്രാക്ക് റെക്കോഡുള്ള കോഹ്‍ലിയുടെ ബാറ്റിൽ നിന്ന് സെഞ്ചുറി ഉൾപ്പെടയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. വിൻഡീസിനെതിരെ കളിച്ച 43 മത്സരങ്ങളിൽ ഒമ്പത് സെഞ്ചുറികളും പതിനൊന്ന് അർധസെഞ്ചുറികളും ഉൾപ്പെടെ 2,261 റൺസാണ് കോഹ്‍ലി അടിച്ചെടുത്തത്. ഞാറാഴ്ചയും സെഞ്ചുറി നേടിയിൽ രണ്ട് ടീമുകൾക്കെതിരെ പത്ത് ഏകദിന സെഞ്ചുറി നേടുന്ന ആദ്യ താരമാകാം. നിലവിൽ ശ്രീലങ്കയ്ക്കെതിരെ കോഹ്‍ലി പത്ത് സെഞ്ചുറികൾ നേടിയിട്ടുണ്ട്.


കാര്യവട്ടം സ്റ്റേഡിയത്തിൽ ഇതുവരെ കോഹ‍്ലി പുറത്തായിട്ടില്ല എന്നതും ആരാധകർക്ക് പ്രതീക്ഷയാണ്. രണ്ട് ഏകദിനങ്ങളിൽ നിന്ന് പുറത്താകാതെ 199 റൺസാണ് കോഹ്‌ലി നേടിത്. 2023 ജനുവരിയിലാണ് അവസാനമായി കോഹ്‍ലി കാര്യവട്ടത്ത് കളിച്ചത്. അന്ന് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിരാട് കോഹ്‌ലി പുറത്താകാതെ 166 റൺ നേടി. ശ്രീലങ്കയെ 73 റൺസിന് പുറത്താക്കി 317 റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്‌തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home