Deshabhimani

print edition വൈദ്യുതി നിയന്ത്രണം കർശനമാക്കാൻ നിർദേശം

Powercut.jpg
avatar
ഒ വി സുരേഷ്‌

Published on Sep 25, 2026, 01:30 AM | 1 min read

തിരുവനന്തപുരം : വൈദ്യുതി നിയന്ത്രണം കർശനമാക്കാൻ വ്യാഴാഴ്‌ചയും കെഎസ്‌ഇബിക്ക്‌ സർക്കാർ നിർദേശം. കൂടുതൽ വൈദ്യുതി ആവശ്യമുള്ള രാത്രി ഏഴുമുതൽ 12 വരെപീക്ക് സമയങ്ങളിൽ നിയന്ത്രണം തുടരും.


വ്യാഴാഴ്‌ച രാത്രിയിലേക്ക്‌ കൈമാറ്റവ്യവസ്ഥയിൽ 400 മെഗാവാട്ട്‌ അധിക വൈദ്യുതി ലഭ്യമാകുമെന്ന പ്രതീക്ഷയിൽ അസാധാരണ വർധനവ് ഉണ്ടായില്ലെങ്കിൽ നിയന്ത്രണം ഉണ്ടായേക്കില്ലെന്നാണ്‌ കെഎസ്‌ഇബിയുടെ അറിയിപ്പ്‌.


ഉപയോഗം കുറച്ച്‌ ജനങ്ങൾ സഹകരിക്കാനാണ്‌ സർക്കാർ ആവശ്യപ്പെടുന്നത്‌. പീക്ക്‌സമയ ഉപയോഗം കുറയ്‌ക്കുകയും ഉയർന്ന ലോഡ്‌ രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ നാലുവരെ ആക്കുകയും ചെയ്യമെന്നും ഉ‍ൗർജവകുപ്പ്‌ ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റിയുടെ പമ്പിങ്‌ പകൽ സമയത്തേക്ക് മാറ്റാനും ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഓഫ്-പീക്ക്/സോളാർ സമയങ്ങളിലേക്ക് പുനക്രമീകരിക്കാനും നിർദേശമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home